city-gold-ad-for-blogger
Aster MIMS 10/10/2023

ഭെല്‍ ഇ എം എല്‍ കമ്പനിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഞെക്കി കൊല്ലുന്നു: എസ് ടി യു.

കാസര്‍കോട്: (www.kasargodvartha.com 19.02.2017) ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായിരുന്ന കെല്‍ സംയുക്ത സംരംഭമാക്കി ഭെല്ലിന് കൈമാറി ആറു വര്‍ഷമായിട്ടും ഒരു നയാ പൈസപോലും നിക്ഷേപം കൊണ്ട് വരാനോ, കമ്പനി നവീകരിക്കാനോ, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനോ തയ്യാറാകാത്ത ഭെല്‍ അധികൃതരും, കേന്ദ്ര സര്‍ക്കാരും, കമ്പനി കൈമാറിയ ഇടത് സര്‍ക്കാറും നിസ്സംഗത വെടിഞ്ഞ് വ്യവസായ സ്ഥാപനത്തേയും ജീവനക്കാരേയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍റഹ് മാന്‍ ആവശ്യപ്പെട്ടു. കമ്പനിയെ കയ്യൊഴിയാന്‍ തീരുമാനിച്ചെന്ന് കേരള സര്‍ക്കാറിനെ അറിയിച്ച് മൗനം പാലിച്ചിരിക്കുന്ന ഭെല്‍ അധികൃതര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറില്‍ നിന്നും മുന്ന് കത്തുകള്‍ കൈപ്പറ്റിയിട്ടും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിയമസഭയിലും, ജില്ലാ പഞ്ചായത്തും ജില്ലാ വികസന സമിതിയും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രമേയങ്ങള്‍ വഴിയും രാഷ്ട്രിയ തൊഴിലാളി സംഘടനകള്‍ സമരങ്ങള്‍ നടത്തിയും സ്ഥാപനത്തെയും ജീവനക്കാരെയും രക്ഷിക്കണമെന്നാവശ്യപ്പെട്ടിട്ടും കമ്പനിയുടെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കണം.

കഴിഞ്ഞ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ വേണ്ടത്ര കുടിയാലോചനകള്‍ നടത്താതെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായിരുന്ന കാസര്‍കോട് കെല്‍ യൂണിറ്റിനെ ഭെല്ലിന് കൈമാറി ഈ സ്ഥിതിയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സി പി എമ്മിനോ, സി ഐ ടി യു വിനോ ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഭരണം തുടങ്ങി ഒരു വര്‍ഷമാകാറായിട്ടും കേന്ദ്രം കയ്യൊഴിയാന്‍ നോട്ടീസ് നല്‍കീട്ടും തൊഴിലാളി യൂണിയനുകളുമായി ഒരു ചര്‍ച്ച നടത്തുവാന്‍ പോലും ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പത്തരകോടി മുതല്‍ മുടക്കില്‍ 2011 മാര്‍ച്ച് 28 ന് ആരംഭിച്ച ഭെല്‍ ഇ എം എല്‍ ഈ വര്‍ഷത്തോടെ മുതല്‍ മുടക്കിനേക്കാള്‍ നഷ്ടം വരുത്തുമെന്നാണ് മനസ്സിലാക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഏകദേശം 27 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടും സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കോടികളുടെ നഷ്ടമുണ്ടാവുന്നത് പരിശോധിക്കപ്പെടേണ്ടതാണ്, തിരിഞ്ഞ് നോക്കാന്‍ ആളില്ലാതെ തന്നിഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റാണ് കമ്പനി ഭരിക്കുന്നത്.

ഭെല്‍ ഇ എം എല്‍ കമ്പനിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഞെക്കി കൊല്ലുന്നു: എസ് ടി യു.


ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമെന്നും കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപന ജീവനക്കാരായി മാറുമെന്ന അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയുടെ വാഗ്ദാനം വിശ്വസിച്ച ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട് കെല്ലിനെക്കാള്‍ കുറഞ്ഞ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.

82-87 കാലയളവില്‍ കേരളം ഭരിച്ച യു ഡി എഫ് സര്‍ക്കാറില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന യശശരീരനായ ഇ അഹമദ് പ്രത്യേക താല്‍പര്യമെടുത്ത് കാസര്‍കോട് ബെദ്രടുക്കയില്‍ സ്ഥാപിച്ച ജില്ലയിലെ ഏക വ്യവസായ സ്ഥാപനം നിശബ്ദമായി മരിക്കാന്‍ അനുവദിക്കാതെ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായും ഇടപെടണം.

കേന്ദ്രകേരള ഭരണക്കാരുടെ തൊഴിലാളി സംഘടനകളായ ബി എം എസ്, സി ഐ ടി യു യൂണിയനുകള്‍ ഇക്കാര്യത്തില്‍ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.



Keywords: Kasargod, Kerala, news, STU, MLA, N.A.Nellikunnu, Development project, CPM, CITU, UDF, BMS, Bhel E M L Company, Central Government, Industry, Industrial Institutions, Abdul Rahman, Government tries to shut down Bhel EML Company; STU

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL