city-gold-ad-for-blogger
Aster MIMS 10/10/2023

എ ടി എം കൗണ്ടറില്‍ കയറിയ ബാങ്ക് ജീവനക്കാരന്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷകരായി


തൃക്കരിപ്പൂര്‍: (www.kasargodvartha.com 16/02/2017) പിന്‍ മാറ്റാന്‍ എ ടി എം കൗണ്ടറില്‍ കയറിയ ബാങ്ക് ജീവനക്കാന്‍ അകത്ത് കുടുങ്ങി. വിവരമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്‌സ് എ ടി എം കൗണ്ടറിന്റെ ചില്ലു അടര്‍ത്തി രക്ഷപ്പെടുത്തി. തൃക്കരിപ്പൂര്‍ ടൗണിലെ വെള്ളാപ്പ് റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന്‍ എം നിധിന്‍(26) ആണ് കൗണ്ടറില്‍ കുടുങ്ങിയത്. 
എ ടി എം കൗണ്ടറില്‍ കയറിയ ബാങ്ക് ജീവനക്കാരന്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷകരായി

എ ടി എമ്മിലെ പിന്‍മാറ്റി ജീവനക്കാരന്‍ പുറത്തിറങ്ങവേ വാതില്‍ അടയുകയും പിന്നാലെ ലോക്കാവുകയും ചെയ്തു. കൗണ്ടറിലെ വൈദ്യുതി പോകുക കൂടി ചെയ്തതോടെ തളളി തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്ലാസ് നടുകെ പിളരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കൗണ്ടറിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ വിവരമറിയിക്കുകയും അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയുമായിരുന്നു. നടക്കാവില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വാതില്‍ രണ്ടായി ഇളക്കി മാറ്റിയാണ് ജീവനക്കാരനെ പുറത്തെത്തിച്ചത്. 

പത്ത് വര്‍ഷം മുമ്പ് ഇവിടെ സ്ഥാപിച്ച എ ടി എം കൗണ്ടറിന്റെ ഗ്‌ളാസ് തുറക്കാനായി ഘടിപ്പിച്ച പിടിയുടെ തുളയില്‍ നിന്നും ഗ്ലാസ് പിളര്‍ന്നു മാറുകയായിരുന്നു. ഇതാണ് ജീവനക്കാരനെ കുടുക്കിയത്. ഫയര്‍ ഫോഴ്‌സ് വണ്ടിയും ജീവനക്കാരെയും കണ്ട് നിരവധി ആളുകള്‍ എ ടി എം കൗണ്ടറിന് മുന്നില്‍ തടിച്ച് കുടി. താല്‍ക്കാലികാലമായി കൗണ്ടര്‍ അടച്ചിരിക്കുകയാണ്.

Keywords:  Trikaripur, Kasaragod, Kerala, Fire force rescue bank staff from automatically locked ATM counter

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL