city-gold-ad-for-blogger
Aster MIMS 10/10/2023

ദേവകി വധം: ഒഴാഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

ബേക്കല്‍: (www.kasargodvartha.com 28/02/2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഘാതകനെന്ന് സംശയിക്കുന്ന ആളുടെ മുടിപരിശോധനാറിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാന ആഭ്യന്തരവകുപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിനാണ്് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാധാരണഗതിയില്‍ കൊലപാതകം അടക്കമുള്ള കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ മുന്‍ഗണനാക്രമത്തിലാണ് സമര്‍പ്പിക്കാറുള്ളത്. പരിശോധനക്കുശേഷം മൂന്നുമാസം കഴിഞ്ഞ് ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ മതിയാകും. എന്നാല്‍ ദേവകിവധക്കേസിന്റെ ഗൗരവം കണക്കിലെടുത്താണ് വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഇടപെടുന്നത്.

ദേവകി വധം: ഒഴാഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

ദേവകിയെ കാട്ടിയടുക്കത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 50 ദിവസം മുമ്പാണ്. കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് ദേവകിയെ കൊലപ്പെടുത്തിയതെന്ന് പരിയാരംമെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ദേവകിയെ കൊലപ്പെടുത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ദേവകിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുടി ഘാതകന്റേതാണെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോവുകയായിരുന്നു. ദേവകിയുടെ മക്കളും മരുമക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

മുടിയുടെ ഉടമസ്ഥനെന്ന സംശയത്തില്‍ പെരിയ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. അവിഹിതബന്ധത്തെ ചോദ്യം ചെയ്തതിന് അടുത്ത ബന്ധുവായ യുവതിയുടെ ഒത്താശയോടെ ദേവകിയെ കൊലപ്പെടുത്തിയതാണെന്ന പ്രചാരണവും ഉയര്‍ന്നിരുന്നു. ഇതിനൊന്നും ആധികാരികമായ തെളിവുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ദേവകിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ മുടി സംശയിക്കപ്പെടുന്ന യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കാനുമായിട്ടില്ല.

ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ. ദേവകിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപിള്ളയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ദേവകി വധക്കേസില്‍ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്കും രൂപം നല്‍കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, kasaragod, Murder, Report, case, Deadbody, Police, custody, hospital, Family, Postmortem, Pariyaram Medical College, Devaki murder case: Home department demands forensic report with in a week.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL