city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം വിജയത്തിലേക്ക്; പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് വയറിംഗിന് സഹായം

കാസര്‍കോട്: (www.kasargodvartha.com 15.02.2017) കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കെഎസ്ഇബി ലിമിറ്റഡ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ജില്ലയില്‍ വിജയത്തിലേക്ക്. ദീര്‍ഘകാലമായി വൈദ്യുതിക്ക് അപേക്ഷിച്ച് സാങ്കേതികമായ കാരണങ്ങളാല്‍ കണക്ഷന്‍ ലഭിക്കാത്തവര്‍ക്ക് അടിയന്തിരമായി വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണ് ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.

ബിപിഎല്‍ പട്ടികയിലുള്ളവരോ 50,000 ല്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരോ 1,000 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളുള്ള ആളുകള്‍ക്കോ ആണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് വൈദ്യുതി കണക്ഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കി വരുന്നത്. പദ്ധതി തുടങ്ങി ഇതുവരെ ലഭിച്ച 730 അപേക്ഷകളില്‍ 200 ല്‍പ്പരം കണക്ഷനുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. മാര്‍ച്ചോട് കൂടി മുഴുവന്‍ പേര്‍ക്കും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ് ഭട്ട് പറഞ്ഞു.

കാസര്‍കോട്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം വിജയത്തിലേക്ക്; പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് വയറിംഗിന് സഹായം


വീടുകളുടെ ഉടമസ്ഥാവകാശം ഇല്ലാതിരിക്കുക, പോസ്റ്റുകളുടെ അഭാവം, അപേക്ഷകളുടെ ആധിക്യം, പരിഗണനാ പട്ടികയിലെ സ്ഥാനം തുടങ്ങിയ കാരണങ്ങളാല്‍ വൈദ്യുതീകരണം നീണ്ടു പോകുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. എസ് സി/ എസ് ടി വിഭാഗത്തില്‍ വീടുകളുടെ വയറിംഗ് പൂര്‍ത്തിയാകാത്തവര്‍ക്ക് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി വയറിംഗ് പൂര്‍ത്തീകരിക്കാനുള്ള സഹായവും സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍വ്വീസ് കണക്ഷനുള്‍പ്പെടെ ചെലവ് ഈടാക്കാതെ നല്‍കാനും മറ്റ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സര്‍വ്വീസ് ലൈനിനായുള്ള എസ്റ്റിമേറ്റ് തുക മാത്രം ഈടാക്കിയാണ് കണക്ഷന്‍ നല്‍കുന്നത്.

പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇനിയും വൈദ്യുതി ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ അതാത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി. എഞ്ചിനീയര്‍ പി വി മുരളീധരന്‍, സബ് എഞ്ചിനീയര്‍ എ ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Electricity, Electric post, BPL, APL, SC/ST, Government, Electricity project success in Kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL