സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പോസ്കോ നിയമപ്രകാരം അറസ്റ്റില്‍
Feb 23, 2017, 11:50 IST
ആദൂര്‍: (www.kasargodvartha.com 23/02/2017) സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ബെള്ളൂര്‍ നാട്ടക്കല് കാപ്പിക്കാട്ടെ ദിനേശ (27) ആണ് അറസ്റ്റിലായത്. 2012ലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്കോ നിയമപ്രകാരമാണ് പ്രതിയെ ആദൂര്‍ സി ഐ സിബി തോമസ് അറസ്റ്റുചെയ്തത്.
ബെള്ളൂര്‍ മേഖലയിലെ ഒരു സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എട്ട് വയസ്സുകാരിയെയാണ് ദിനേശ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവറായ ദിനേശ ഓട്ടോയില്വെച്ചാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി വീട്ടിലെത്തി സംഭവം രക്ഷിതാക്കളോട് പറയുകയായിരുന്നു.
ഇതേതുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Molestation attempt, Auto Driver, Arrest, Kerala, Kasaragod, Auto driver arrested under pocso act.