city-gold-ad-for-blogger
Aster MIMS 10/10/2023

ഒന്നര വയസുള്ള കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ഉപ്പള: (www.kasargodvartha.com 20/02/2017) ഒന്നര വയസുള്ള കുഞ്ഞിനെയുംകൊണ്ട് മംഗളൂരു ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ഉപ്പളയിലെ റഹീമിനാണ് പരിക്കേറ്റത്. ആംബുലന്‍സിലുണ്ടായിരുന്ന കുഞ്ഞിനെ പിന്നീട് മറ്റൊരു ആംബുലന്‍സ് വരുത്തി മംഗളൂരുവിലേക്ക് കൊണ്ടുപോയി. കുഞ്ഞിനും അപകടത്തില്‍ പരിക്കേറ്റതായാണ് സൂചന.
ഒന്നര വയസുള്ള കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ആംബൂലന്‍സ് ഡ്രൈവറെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ഉപ്പള സ്‌കൂളിന് സമീപം വെച്ചാണ് അപകടം. കുമ്പള ഷിറിയയില്‍നിന്നും ഒന്നരവയസ്സുള്ള കുഞ്ഞുമായി മംഗളൂരു ആശുപത്രിയിലേക്ക് പോകുംവഴിയാണ് കെ എല്‍ 14 പി 2529 നമ്പര്‍ ആംബുലന്‍സ് കെ എല്‍ 14 ടി 7132 നമ്പര്‍ ഐ 20 കാറുമായി കൂട്ടിയിടിച്ചത്.

ഓടിക്കൂടിയ നാട്ടുകാരാണ് ആംബുലന്‍സില്‍നിന്നും കുഞ്ഞിനേയും കൂടെയുണ്ടായിരുന്നവരേയും ഡ്രൈവറേയും പുറത്തെടുത്തത്. ഡ്രൈവറുടെ തോളത്താണ് പരിക്കേറ്റത്. കാറിന്റെ പിന്നിലാണ് ആംബുലന്‍സ് ഇടിച്ചത്. വിവരമറിഞ്ഞ് മഞ്ചേശ്വരം അഡീഷണല്‍ എസ് ഐ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ambulance, Accident, Injured, Car Accident, Driver, Child, Uppala, Kasaragod, Kerals, Ambulance hit Car, Ambulance driver injured in accident ambulance

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL