city-gold-ad-for-blogger
Aster MIMS 10/10/2023

വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

റാണിപുരം: (www.kasargodvartha.com 21.02.2017) വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. വെള്ളിക്കോത്ത് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ടത്. അധ്യാപികയും കേന്ദ്രത്തിലെ പഠിതാക്കളും അടക്കം 23 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. (www.kasargodvartha.com)

വിദ്യാര്‍ഥികളായ തച്ചങ്ങാട്ടെ ജിഷ(24), മാവുങ്കാലിലെ രമ്യ(23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

www.kasargodvartha.com)

അധ്യാപിക പുഷ്പാവതി (47), അനിത കൊടവലം (36), ബീന പൂച്ചക്കാട് ( 37), ബിബിത കാഞ്ഞങ്ങാട് (36), സരിത മടിക്കൈ (32), ചീമേനി സ്വദേശികളായ ശ്രുതി (31), ശ്രീലേഖ (32), പ്രീത പൊയിനാച്ചി (34) രേഷ്മ കൊട്ടോടി (25), സിമി വേലാശ്വരം (28), മല്ലിക കാക്കടവ് (31), അനീഷ ദേളി (22), സജിത (37), ജിഷ പൂച്ചക്കാട് (24), വെള്ളിക്കോത്ത് സ്വദേശി രാഖി (22), രാജപുരം പൂടംകല്ല് സ്വദേശികളായ ഷൈലജ (27), ഗീത മധു (36), ജയമണി (40), ദീപ ചാലിങ്കാല്‍ (27), ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് പുഞ്ചാവി (30) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെല്ലാം കാഞ്ഞങ്ങാടും പരിസരങ്ങളിലുമുള്ള വിവിധ ആശുപുത്രികളില്‍ ചികിത്സ തേടി.  www.kasargodvartha.com)

പുഷ്പാവതിക്കു നടുവിനാണ് പരിക്കേറ്റത്. പൂടംകല്ലിലെ ഷൈലയ്ക്ക് നെഞ്ചിനും മൂക്കിനുമാണ് സാരമായി പരിക്കേറ്റത്. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് റാണിപുരത്തേക്ക് വിനോദയാത്ര പോയത്. വൈകുന്നേരം നാല് മണിയോടെ റാണിപുരത്തുനിന്നു തിരിച്ചുവരുന്നതിനിടയില്‍ പെരുതടി ആംഗന്‍വാടിക്കു സമീപം നിയന്ത്രണം വിട്ടു 30 താഴ്ച്ചയിലേക്കു മറിയുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പിന്നീട് വന്ന രാജപുരം പോലീസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പലര്‍ക്കും തലയ്ക്കും, കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ പൂടംകല്ല് സിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫിസര്‍ സി സുകുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കി കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.  www.kasargodvartha.com)

സിപിഎം ഏരിയാ സെക്രട്ടറി എം വി കൃഷ്ണന്‍, പനത്തടി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജയിംസ്, സിപിഎം രാജപുരം ലോക്കല്‍ സെക്രട്ടറി കെ എ പ്രഭാകരന്‍ എന്നിവര്‍ അപകടസ്ഥലത്തും ആശുപത്രിയിലുമെത്തി.

വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, Ranipuram, news, Accident, Bus, Injured, Teacher, Students, hospital, Tour, Group, Vellikoth, Police, Self Employment Training Center, tourists' bus met with an accident;23 injured

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL