യുവാവിനെ കാട്ടാന കുത്തിക്കൊന്നു
Jan 11, 2017, 13:03 IST
തളിപ്പറമ്പ് : (www.kasargodvartha.com 11.01.2017) യുവാവിനെ കാട്ടാന കുത്തിക്കൊന്നു. കേളകം, നരിക്കടവ് സ്വദേശി പി ബിജു (45)വാണ് കാട്ടാന കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. റജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
പുലര്‍ച്ചെ തോട്ടത്തിലെത്തിയ ആന കൃഷിനശിപ്പിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നതായിരുന്നു ബിജു. വീടിനു പുറത്തിറങ്ങി പന്തം കത്തിച്ചും ശബ്ദം ഉണ്ടാക്കിയും കാട്ടാനയെ തുരത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ അക്രമാസക്തനായ കൊമ്പനാന ബിജുവിനെ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ആന കാട്ടിലേയ്ക്ക് ഓടി മറഞ്ഞിരുന്നു.
സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന പ്രദേശമാണ് നരിക്കടവ്. കാട്ടാന ശല്യം തടയണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് ബുധനാഴ്ച നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വനം വകുപ്പിന്റെ അനാസ്ഥയാണ് ബിജുവിന്റെ ദാരുണ മരണത്തിനു കാരണമെന്ന് ആരോപിച്ച് കേളകം പഞ്ചായത്തില്‍ നാട്ടുകാര്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Keywords: Kerala, kasaragod, Youth, Death, Murder, farmer, Farm workers, Farming, Elephant, Biju, Tha;ipparamb, Kannur