city-gold-ad-for-blogger
Aster MIMS 10/10/2023

കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തിനുകാരണം അക്രമക്കേസില്‍ സാക്ഷിപറഞ്ഞ വിരോധം; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 16/01/2017) കുമ്പളയില്‍ ഗള്‍ഫുകാരനായ യുവാവിന് കുത്തേറ്റ സംഭവത്തിനുകാരണം അക്രമക്കേസില്‍ സാക്ഷി പറഞ്ഞ വിരോധം. കുമ്പള പി.കെ നഗറിലെ ഖാലിദി (38) നാണ് ഞായറാഴ്ച വൈകുന്നേരം കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖാലിദിന്റെ ബന്ധുവായ ഉസ്മാനെതിരെ വധശ്രമത്തിന് കുമ്പള പോലീസ് കേസെടുത്തു. ഉസ്മാന്‍ മണല്‍ക്കടത്തുകാരനാണെന്ന് പോലീസ് പറഞ്ഞു.
കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തിനുകാരണം അക്രമക്കേസില്‍ സാക്ഷിപറഞ്ഞ വിരോധം; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ്

കുമ്പള പി.കെ നഗറില്‍ വെച്ചാണ്  ഖാലിദ് അക്രമത്തിനിരയായത്. കാറില്‍ പോവുകയായിരുന്ന ഖാലിദിനെ ഉസ്മാന്‍ തടഞ്ഞുനിര്‍ത്തുകയും വലിച്ചിറക്കി കഠാരകൊണ്ട് കുത്തുകയുമായിരുന്നു. ഖാലിദിന്റെ നിലവിളികേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും ഉസ്മാന്‍ കടന്നുകളയുകയായിരുന്നു. ഖാലിദിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

2014ല്‍ വീടുകയറി അക്രമം നടത്തിയ കേസില്‍ പ്രതിയാണ് ഉസ്മാന്‍. ഈ കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ ഖാലിദ് ഉസ്മാനെതിരായി സാക്ഷി പറഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഖാലിദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഒളിവില്‍ കഴിയുന്ന ഉസ്മാനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുത്തേറ്റ ഖാലിദ് അപകടനില തരണം ചെയ്തതായാണ് വിവരം.

Keywords: Kasaragod, Kerala, Kumbala, Attack, Assault, Injured, Case, Accuse, Youth assaulted: case against relative

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL