city-gold-ad-for-blogger
Aster MIMS 10/10/2023

വായനശാലയും വാഹനങ്ങളും തകര്‍ത്ത സംഭവം: പോലീസ് കേസെടുത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/01/2017) എളമ്പച്ചിയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷത്തിനിടെ വായനശാലയും വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ്  അക്രമം ഉടലെടുത്തത്.
വായനശാലയും വാഹനങ്ങളും തകര്‍ത്ത സംഭവം: പോലീസ് കേസെടുത്തു

ബ്രദേഴ്‌സ് വള്‍വക്കാടും എ എഫ് സി ബീരിച്ചേരിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരമാണ് ഞായറാഴ്ച നടന്നത്. മല്‍സരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെ കല്ലേറുണ്ടായി. ഇതോടെ കാണികള്‍ ചിതറിയോടുകയായിരുന്നു. കല്ലേറ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സ്‌റ്റേഡിയത്തിന് സമീപത്തുള്ള വായനശാലക്കുനേരെ ഒരുസംഘം കല്ലേറ് നടത്തി. ജനല്‍ചില്ലുകള്‍ തകര്‍ത്ത സംഘം വായനശാലക്കകത്തേക്ക് ഇരച്ചുകയറി കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

റോഡരികിലും മറ്റുമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകളും മറ്റ് ഉപകരണങ്ങളും അടിച്ചും എറിഞ്ഞും തകര്‍ത്തു. അക്രമത്തില്‍ വെള്ളാപ്പിലെ അനീസ്(24), അരവഞ്ചാലിലെ നിമിഷ്(23) എന്നിവര്‍ക്ക് പരിക്കേറ്റു. അനീസ് തൃക്കരിപ്പൂരിലെയും നിമിഷ് പയ്യന്നൂരിലെയും ആശുപത്രിയില്‍ ചികില്‍സയിലാണ്.

മൂന്നുദിവസം മുമ്പ് ബീരിച്ചേരി ക്ലബ്ബും പറശിനി ബ്രദേഴ്‌സും തമ്മിലുണ്ടായ മല്‍സരത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലേറ്റുമുട്ടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബീരിച്ചേരി ടീമിനെ പിന്തുണച്ച് ആവേശം കാണിച്ചവരെ എതിര്‍ടീമിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ മര്‍ദിച്ചതാണ്  നേരത്തെ പ്രശ്‌നത്തിനിടയാക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച രാത്രിയും അക്രമമുണ്ടായത്. പ്രതികളെ പിടികൂടുന്നതിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി.


Keywords: Trikaripur, Kasaragod, Clash, Case, Football Tournament, Vehicles and Reading room attack: case registered

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL