city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാ സ്‌കൂള്‍ കലോത്സവം: പൂരക്കളി ആസ്വാദനത്തിന് ഒഴിഞ്ഞ കസേരകള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07.01.2017) ഉത്തര മലബാറിന്റെ തനതു കലയായ പൂരക്കളിയുടെ തട്ടകമായി അറിയപ്പെട്ടിരുന്ന തൃക്കരിപ്പൂരിലെ ജില്ലാ കലോത്സവ വേദിയില്‍ പൂരക്കളി ആസ്വദിക്കാനുള്ളത് ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു. വേദിയില്‍ പൂരക്കളി മത്സരം അരങ്ങു തകര്‍ക്കുമ്പോള്‍ കസേരകളെല്ലാം ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി മത്സരം നടക്കുമ്പോള്‍ ഉണ്ടായിരുന്ന ആസ്വാദകര്‍ പലരും ക്രമേണ സദസ് വിട്ടുപോയി. വേദിയില്‍ പൂരക്കളി കളിക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ സഹപാഠികളോ രക്ഷിതാക്കളോ ആസ്വാദകരായി എത്തിയില്ലെന്നതാണ് ഏറെ അത്ഭുതം. വേദി ഒന്നില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂരക്കളി മത്സരം നടന്നതും കാണികളാരും ഇല്ലാതെയായിരുന്നു. വിധികര്‍ത്താക്കളും മാധ്യമപ്രവര്‍ത്തകരും ഏതാനും ചില പൂരക്കളി പണിക്കന്മാരും ഒഴിച്ചാല്‍ വേദിക്ക് മുന്നില്‍ ഉണ്ടായിരുന്നത് ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു.

ജില്ലാ സ്‌കൂള്‍ കലോത്സവം: പൂരക്കളി ആസ്വാദനത്തിന് ഒഴിഞ്ഞ കസേരകള്‍


പൂരക്കളി മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും സ്‌കൂളുകള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഹൈസ്‌കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമായി മത്സരിക്കാന്‍ എത്തിയത് നാല് വീതം ടീമുകളാണ്. പൂരക്കളിയുടെ നാട്ടില്‍ തന്നെ ഇത് സംഭവിച്ചത് ഏറെ  അത്ഭുതമാകുന്നു.

തൃക്കരിപ്പൂരിലെ ഒഴിഞ്ഞ വേദി പ്രധാന ചര്‍ച്ചയായി എന്ന് മാത്രമല്ല കളി കാണാന്‍ എത്തിയ പണിക്കന്മാര്‍ അഭിപ്രായം വെട്ടിതുറന്നു പറയുകയും ചെയ്തു.


പൂരക്കളി പരിപാലിക്കുന്നതില്‍ നിലവാര തകര്‍ച്ചയെന്ന് വിധികര്‍ത്താക്കള്‍

തൃക്കരിപ്പൂര്‍: ജില്ലാസ്‌കൂള്‍ കലോത്സവത്തിന്റെ ഒഴിഞ്ഞ കസേരകള്‍ തെളിയിക്കുന്നത് പൂരക്കളി പരിപാലിക്കുന്നതിലെ നിലവാര തകര്‍ച്ചയെന്ന് വിധികര്‍ത്താക്കള്‍. പൂരക്കളിയുടെ തനത് മൂല്യങ്ങള്‍ കാത്തു പോരുന്ന നാട്ടില്‍ നിലവാരം കുറയുകയും കളിക്കുന്നതിന് വേണ്ടത്ര ടീമുകള്‍ ഇല്ലാത്ത അവസ്ഥയും ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വിധികര്‍ത്താക്കളായ പിലിക്കോട് പി പി മാധവന്‍ പണിക്കരും കരിവെള്ളൂര്‍ രാജന്‍ പണിക്കരും പാണപ്പുഴ പത്മനാഭന്‍ പണിക്കരും പറഞ്ഞു.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മുഴുവന്‍ ഉപജില്ലകളും പൂരക്കളി മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഇവിടെ പകുതി സംഘങ്ങള്‍ മാത്രമാണ് മത്സരിക്കാന്‍ എത്തിയത്. ഈ വിഷയത്തില്‍ പൂരക്കളി കലാ അക്കാദമി പോലുള്ള സംഘടനകള്‍ ഗൗരവത്തില്‍ ഇടപെടണമെന്ന് അക്കാദമി അംഗം കൂടിയായ രാജന്‍ പണിക്കര്‍ പറഞ്ഞു.

Keywords:  Kalothsavam, District-Kalothsavam, School-Kalolsavam, kalolsavam, Kerala, kasaragod, Revenue-district, Trikaripur, Poorakkali, Judges, Audience, No audience for Poorakkali.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL