city-gold-ad-for-blogger
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ഥിനിയെ പട്ടാപകല്‍ ടോയ്‌ലറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 11/01/2017) കോളജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ സ്‌കൂള്‍ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ഒളമലയിലെ സിദ്ദിഖിനെ(28)യാണ് എസ് ഐ കെ ദാമോദരന്‍ അറസ്റ്റ് ചെയ്തത്.
കോളജ് വിദ്യാര്‍ഥിനിയെ പട്ടാപകല്‍ ടോയ്‌ലറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ബദിയടുക്കയിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ മകള്‍ കൂടിയാണ് പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി. സ്‌കൂള്‍ കോംപൗണ്ടില്‍ കയറിയ യുവാവ് പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് ടോയ്‌ലെറ്റിലേക്ക് തട്ടിക്കൊണ്ടുപോവുകയും അകത്തുനിന്നും വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഈ സമയം പുറത്തുകൂടി പോവുകയായിരുന്ന ഒരാള്‍ നിലവിളി  കേട്ട് യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകര്‍ ടോയ്‌ലെറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ യുവാവ് ഇറങ്ങിയോടി. അധ്യാപകര്‍ പിന്തുടര്‍ന്ന് സിദ്ദിഖിനെ ഇയാളുടെ  വീടിനുസമീപത്ത് വെച്ച് ഓടിച്ചിട്ട് പിടികൂടുകയും തുടര്‍ന്ന് പോലീസിലേല്‍പിക്കുകയുമാണുണ്ടായത്. 

പിന്നീട് പെണ്‍കുട്ടി രക്ഷിതാക്കളെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയും രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. കസ്റ്റഡിയിലായ സിദ്ദിഖിന്റെ അറസ്റ്റ് ബുധനാഴ്ച രാവിലെയാണ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പോലീസ് കൈക്കൊണ്ടുവരികയാണ്.

Related News:
പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അധ്യാപകര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ചു

Keywords: Girl, Student, Badiyadukka, Youth, School, Kerala, Kasaragod, Molestation-attempt, College, Teacher, Police, Arrest, Molestation attempt: Accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL