മൊബൈലിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി; കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍
Jan 21, 2017, 10:15 IST
തിരുവനന്തപുരം: (www.kasargodvartha.com 21/01/2017) മൊബൈലിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ തിരുവനന്തപുരത്ത് പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കരയിലെ പുഷ്പരാജിനെ (36)യാണ് തിരുവനന്തപുരം പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തത്.
ഒരു വര്‍ഷം മുമ്പാണ് പുഷ്പരാജും പ്ലസ് ടു വിദ്യാര്‍ത്ഥിനിയും തമ്മില്‍ മൊബൈലിലൂടെ പരിചയപ്പെട്ടത്. ഇക്കഴിഞ്ഞ 18 ന് പെണ്‍കുട്ടിയെ തമ്പാനൂരിലേക്ക് വിളിച്ചുവരുത്തുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് തിരുവനന്തപുരത്തുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പീഡിപ്പിച്ച ശേഷം വീട്ടിലേക്ക് പോകാന്‍ പറഞ്ഞ് പ്രതി കടന്നുകളയുകയായിരുന്നുവെന്ന് മൊഴി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പുഷ്പരാജിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Police, arrest, complaint, case, Molestation, Thiruvananthapuram, Kasaragod native arrested for molesting student.