കാണാതായ മുബഷിറയെ കണ്ടെത്താന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി; ജനുവരി 10നകം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം
Jan 9, 2017, 14:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/01/2017) ഒരു മാസം മുമ്പ് കാണാതായ പെരിയ അംബേദ്കര്‍ കോളജിലെ 10-ാം തരം വിദ്യാര്‍ത്ഥിനിയായ മാണിക്കോത്ത് സ്വദേശിനി മുബഷിറയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്കി. ഹരജി സ്വീകരിച്ച കോടതി ജനുവരി 10നകം പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.
ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് മുബഷിറയെ കാണാതായത്. പതിവുപോലെ കോളജില്‍ പോകാനിറങ്ങിയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ വീ്ട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മുബഷിറയ്ക്കുപറമെ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ത്ഥിയും പുല്ലൂര്‍ ഹരിപുരം ഉദയപുരം ഹൗസില്‍ സി എച്ച് നവാസിന്റെ മകനുമായ മുഹമ്മദ് നിയാസിനേയും കാണാനില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ഒരുമിച്ച് പോയതാണെന്നനിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തിയതെങ്കിലും രണ്ടുപേരെകുറിച്ചും പോലീസിന് യാതൊരു വിവരവും കിട്ടിയില്ല. ഇതേതുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും യുവാവിനേയുംകുറിച്ച് സൂചനയൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിച്ചത്. അതിനിടെ പെണ്‍കുട്ടിയെ മുഹമ്മദ് നിയാസിന്റെ ബന്ധുക്കള്‍ വീട്ടുതടങ്കലിലാക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Keywords: Kanhangad, Missing, Kasaragod, Kerala, Mubashira, Missing Student, Habeas corpus appeal filed for missing Mubashira