മാതാവിന്റെ വീട്ടിലേക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി; പോലീസ് അന്വേഷണത്തില്‍ ഡ്രൈവര്‍ക്കൊപ്പം പോയതെന്ന് സൂചന
Jan 21, 2017, 12:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/01/2017) മാതാവിന്റെ വീട്ടിലേക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ പാടിച്ചാലിലെ മുകുന്ദന്റെ മകള്‍ സുബിന (18)യെയാണ് കാണാതായത്.
പടന്ന കടപ്പുറത്തെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പാടിച്ചാലില്‍ നിന്നും പോയതായിരുന്നു. പിന്നീട് മാതാവിന്റെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് പിതാവ് മുകുന്ദന് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെറുപുഴയിലെ ഡ്രൈവറായ മെല്‍വിനൊപ്പം പോയതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാതമംഗലത്തെ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ് സുബിന.

Keywords: Kasaragod, Kerala, complaint, Missing, Police, Investigation, College student goes missing; police investigation started.