city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫിലെ ബിസിനസ് തര്‍ക്കം: ഗുണ്ടാസംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം; പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

കാസര്‍കോട്: (www.kasargodvartha.com 30/01/2017) ഗള്‍ഫിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം. പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുകയാണെന്ന് ഗൃഹനാഥനായ ഷംസുദ്ദീന്‍ ചെമ്പരിക്കയും സഹോദര പത്‌നി മിസ്‌രിയ മൊയ്തീന്‍, മരുമകന്‍ സി എച്ച് താജുദ്ദീന്‍, അഹ്മദ് വാസിം അഷ്‌റഫ്, മിസ്‌രിയ മൊയ്തീന്റെ മകന്‍ മുജീബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫിലെ ബിസിനസ് തര്‍ക്കം: ഗുണ്ടാസംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം; പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

ഇക്കഴിഞ്ഞ ജനുവരി 25ന് രാത്രി 10.45 മണിയോടെ വിരുന്ന് സല്‍ക്കാരം കഴിഞ്ഞ് വരികയായിരുന്ന ഷംസുദ്ദീന്റെ കുടുംബാംഗങ്ങളെ പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗര്‍ഭിണികളായ സ്ത്രീകളേയും കൂടെയുണ്ടായിരുന്നവരേയും ആക്രമിക്കുയും വീടും കാറും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ബന്ധുവീട്ടില്‍ അഭയം പ്രാഭിക്കുകയായിരുന്നു കുടുംബം. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് സ്ത്രീകള്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്രമത്തിനിടെ അഞ്ച് പവന്റെ സ്വര്‍ണമാലയും നഷ്ടപ്പെട്ടതായും കുടുംബം പറയുന്നു.

ഒരുമാസം മുമ്പ് ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെ ഗുണ്ടാ തലവന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയിരുന്നുവെന്നും നാട്ടുകാരായ യുവാക്കളാണ് അന്ന് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീന്‍ കോമാവസ്ഥയില്‍നിന്നാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നു. ഒരു മാസത്തോളം മംഗളൂരു ഇന്‍ഡ്യാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കീഴൂര്‍ - ചെമ്പരിക്ക പ്രദേശത്ത് സ്ഥിരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തസ്ലീമാണെന്നും ഇവര്‍ ആരോപിച്ചു. മണല്‍കടത്ത്, സ്‌പോടക വസ്തുക്കള്‍ ഉപയോഗിച്ച് കടലില്‍ മീന്‍പിടിക്കല്‍, ബിസിനസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ വാറണ്ട് പ്രതിയായ യുവാവ് നാട്ടില്‍ അസ്വസ്ഥത വിതയ്ക്കുകയാണെന്നും ഇവര്‍ പറയുന്നു. ഗള്‍ഫില്‍ മദ്യക്കടത്തുമായി ബന്ധപ്പെട്ട് ആറ് മാസത്തെ ശിക്ഷകഴിഞ്ഞ് നാട്ടിലെത്തിയ യുവാവ് ഗള്‍ഫിലെ ബിസിനസ് തര്‍ക്കത്തിന്റെ പേരിലാണ് തങ്ങളെ വേട്ടയാടുന്നതെന്നും കുടുംബം പറയുന്നു.

പാര്‍ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഗള്‍ഫില്‍ ആരംഭിച്ച സ്ഥാപനം ആദ്യം തസ്ലീം കയ്യടക്കുകയും നഷ്ടത്തിലായപ്പോള്‍ തങ്ങളുടെ കുടുംബത്തില്‍പെട്ടവര്‍ക്ക്തന്നെ സ്ഥാപനം കൈമാറുകയും ഇതിന്റെ തുക ഗഡുക്കളായി നല്‍കിവന്നിരുന്നതായും ഇതിന്റെ പേരിലാണ് തങ്ങളെ വേട്ടയാടുന്നതെന്നും ഇവര്‍ പറഞ്ഞു. പോലീസിനെ വെല്ലുവിളിച്ച് തസ്ലീം നാട്ടില്‍ സൈ്വര്യ വിഹാരം നടത്തിവരികയാണ്. കുടുംബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ്‌ചെയ്യുകയും ഓഡിയോ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിവരികയാണെന്നും ഇവര്‍ തെളിവ് സഹിതം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അക്രമ ഭീതികാരണം വീട്ടില്‍നടന്ന ഒരു വിവാഹ ചടങ്ങ് ഹൈക്കോടതിയില്‍നിന്നും പോലീസ് സംരക്ഷണം വാങ്ങിയാണ് നടത്തിയതെന്നും കുടുംബം പറയുന്നു. ഐ പി സി 341, 506, 354, 457 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. എസ് ഐയോട്‌പോലും ഫോണില്‍വിളിച്ച് കുടുംബത്തെ വെറുതെവിടില്ലെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ (റോ) ഗള്‍ഫിലെ ഏജന്റാണ് താനെന്നും പോലീസോ മറ്റു അധികാരികളോ തന്നെ തൊടില്ലെന്നുമാണ് യുവാവ് പറയുന്നതെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി, ജില്ലാ പോലീസ് ചീഫ്, ഡി വൈ എസ് പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായും വീട്ടുകാര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, Attack, Press Meet, Press Conference, Chembarika, Attack against family in Chembarika; no arrest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL