city-gold-ad-for-blogger
Aster MIMS 10/10/2023

കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധം: ജില്ലാ ആസൂത്രണസമിതി

കാസര്‍കോട്: (www.kasargodvartha.com 09/12/2016) കുഴല്‍കിണര്‍ നിര്‍മാണത്തിന് ഗ്രാമ പഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന കേരള പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ടം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. ഭൂജലവകുപ്പിന്റെ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപ്രകാരം കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി ആവശ്യമാണ്.  ജില്ലയില്‍ ഭൂജലചൂഷണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമായിപാലിക്കണമെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.

150 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീടുകള്‍ക്ക് അനുമതി നല്‍കുന്നതിന് മഴവെള്ളസംഭരണി, റീചാര്‍ജിംഗ് സംവിധാനം, മഴവെള്ളം പറമ്പില്‍ ശേഖരിക്കാനുള്ള സംവിധാനം എന്നിവയും നിര്‍ബന്ധമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ ആദ്യയോഗത്തില്‍ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഭേദഗതി പ്രൊജക്ടുകള്‍ അംഗീകരിച്ചു. പള്ളിക്കര, മംഗല്‍പാടി, മഞ്ചേശ്വരം, വെസ്റ്റ് എളേരി, പനത്തടി, എണ്‍മകജെ, ബളാല്‍, കയ്യൂര്‍- ചീമേനി വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി യോഗം അവലോകനം ചെയ്തു.

പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോട് ഒന്നാമതാണ്. 19.62 ശതമാനം തുകയാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 41 ശതമാനം തുക ചെലവഴിച്ച് ചെറുവത്തൂരും ബ്ലോക്ക് പഞ്ചായത്തുകളില്‍ 46.42 ശതമാനം തുക ചെലവഴിച്ച് പരപ്പയുമാണ് ജില്ലയില്‍ മുന്നിലെത്തിയത്. വാര്‍ഷിക പദ്ധതിതുക തീരെ ചെലവഴിക്കാത്ത കാസര്‍കോട് നഗരസഭയോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. 16 പഞ്ചായത്തുകള്‍ 15 ശതമാനത്തില്‍ താഴെ തുകയാണ് ചെലവഴിച്ചത്. പദ്ധതി അവലോകനത്തിനുള്ള ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള യോഗം ഈമാസം 13 മുതല്‍ 16 വരെ നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് പങ്കെടുക്കണം. 2017-18 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലുടന്‍ ഗ്രാമസഭകള്‍ ചേരുന്നതിനും പരിശീലന ശില്പശാല സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രാദേശിക ആസൂത്രണ സമിതികളും രൂപീകരിക്കും. അഡ്‌ഹോക്ക് ആസൂത്രണസമിതി തീരുമാനങ്ങള്‍ക്ക് സമ്പൂര്‍ണ സമിതി അംഗീകാരം നല്‍കി.

ജില്ലാ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ  ഡോ വി പി പി മുസ്തഫ, അലി ഹര്‍ഷാദ് വൊര്‍ക്കാടി, ജോസ് പതാലില്‍ മുംതാസ് സമീറ, പുഷ്പ അമേക്കള, ഫരീദ സക്കീര്‍ അഹ് മദ്, പി വി പത്മജ,ഷാനവാസ് പാദൂര്‍ ടികെ സുമയ്യ, എ എ ജലീല്‍ ഗവ നോമിനിയായ അംഗം കെ ബാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് സ്വാഗതം പറഞ്ഞു. ത്രിതല പഞ്ചായത്ത്, നഗരസഭ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഹരിതകേരളം ഉദ്ഘാടന പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ചതിന് ഡിപിസി യോഗം ജനപ്രതിനിധികളേയും പൊതുജനങ്ങളേയും ഉദ്യോഗസ്ഥരേയും അഭിനന്ദിച്ചു.
കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധം: ജില്ലാ ആസൂത്രണസമിതി

Keywords:  Kasaragod, Kerala, Borewell, District, Panchayath, Building, Need to get permission for bore well.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL