ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡണ്ടായി നിയമിച്ചു
Dec 8, 2016, 19:19 IST
കാസര്‍കോട്: (www.kasargodvartha.com 08/12/2016) ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡണ്ടായി നിയമിച്ചു. എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരമാണ് എ ഗ്രൂപ്പിന്റെ സജീവ നേതാവായ ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡണ്ടായി നിയമിച്ചത്. www.kasargodvartha.com നിലവില്‍ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവായ അഡ്വ. സി.കെ ശ്രീധരനാണ് ഡിസിസി പ്രസിഡണ്ട്. നേരത്തെ കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന് ഡിസിസി പ്രസിഡണ്ടാകുമെന്നായിരുന്നു പ്രചരണം. www.kasargodvartha.com
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഹക്കീം കുന്നില്‍. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് ഹക്കീം കുന്നില്‍ നടത്തിയത്. ഇതു തന്നെയാണ് ഇപ്പോള്‍ ഡിസിസി പ്രസിഡണ്ടായി നിയമിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ പലരും ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുമ്പോഴാണ് യുവ നേതാവായ ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഡിസിസി വൈസ് പ്രസിഡണ്ടാണ് ഹക്കീം കുന്നില്‍. www.kasargodvartha.com

Keywords: Kasaragod, Kerala, youth-congress, Hakeem Kunnil, DCC-office, DCC, Hakeem Kunnil elected to DCC president.