city-gold-ad-for-blogger
Aster MIMS 10/10/2023

മക്കള്‍ മരണാനന്തരകര്‍മം നടത്തരുതെന്ന് എഴുതിവെച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു

നീലേശ്വരം; (www.kasargodvartha.com 08/12/2016) തന്റെ മരണാനന്തരകര്‍മം മക്കള്‍ നടത്തരുതെന്ന് കുറിപ്പെഴുതിവെച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പള്ളിയത്ത് ഇച്ചിരം വീട്ടില്‍ പി ഗോപിനാഥന്‍ നായരെ(64) യാണ് ബുധനാഴ്ച വൈകുന്നേരം വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും മക്കളെ മരണാനന്തരകര്‍മം നടത്താന്‍ അനുവദിക്കരുതെന്നും വാര്‍ധക്യ പെന്‍ഷന്‍ തുക ഭാര്യക്കു നല്‍കണമെന്നും ഗോപിനാഥന്‍നായരുടെ കുറിപ്പിലുണ്ട്. മുമ്പ് ഗള്‍ഫിലായിരുന്ന ഗോപിനാഥന്‍നായര്‍ 25 വര്‍ഷത്തോളമായി ഭാര്യക്കൊപ്പം നാട്ടില്‍ തന്നെ താമസിച്ചുവരികയായിരുന്നു. മക്കള്‍ അടുത്തടുത്ത വീടുകളിലാണ് താമസം. മക്കള്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ ഗോപിനാഥന്‍ നായര്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭാര്യ: ലളിത. മക്കള്‍: ശ്രീകാന്ത് (ദുബൈ),ആശ, ശ്രുതി (അധ്യാപിക), മരുമക്കള്‍: ശ്രീലക്ഷ്മി, വിനയന്‍, ദ്വദാസ് (അബുദാബി).സഹോദരന്‍: പരേതനായ പള്ളിയത്ത് കുഞ്ഞമ്പുനായര്‍.
മക്കള്‍ മരണാനന്തരകര്‍മം നടത്തരുതെന്ന് എഴുതിവെച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു

Keywords:  Kasaragod, Kerala, father, suicide, Death, Neeleswaram, Father commits suicide.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL