വിജയബാങ്കില്‍ പണത്തിനായി ക്യൂ നില്ക്കുന്ന ഇടപാടുകാര്‍ നിരാശരായി മടങ്ങുന്നു; പണം വന്‍ സ്രാവുകള്‍ക്ക് മറിച്ചുനല്‍കുന്നതായി ആക്ഷേപം
Dec 9, 2016, 15:51 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 09/12/2016) ചട്ടഞ്ചാല്‍ വിജയബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനെത്തുന്ന ഇടപാടുകാര്‍ പണം ലഭിക്കാതെ മടങ്ങേണ്ടിവരുന്നു. വൈകുന്നേരങ്ങളില്‍ വന്‍ സ്രാവുകള്‍ക്ക് പണം മറിച്ചുനല്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ആശുപത്രി ചിലവിന് പണത്തിനായി ക്യൂ നിന്നവര്‍ക്കു പോലും പണം ലഭിക്കുന്നില്ലെന്നും ഇടപാടുകാര്‍ പറയുന്നു.
ആഴ്ചയില്‍ 24,000 രൂപയെങ്കിലും നല്‍കേണ്ടതാണെങ്കിലും വെറും 2,000 രൂപ മാത്രമാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കാലു പിടിക്കുന്നവര്‍ക്ക് 4,000 രൂപ നല്കുന്നു. അതേസമയം ഉച്ചയ്ക്ക് ശേഷം ക്യൂവിലുള്ളവരെല്ലാം മടങ്ങിയ ശേഷം ചില വന്‍ സ്രാവുകള്‍ക്ക് പണം മറിച്ചുനല്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
നോട്ട് മറിച്ചു നല്കുന്ന കാര്യത്തില്‍ ബാങ്ക് അധികൃതരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ മുനീര്‍ മുനമ്പം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, chattanchal, Bank, cash, Chattanchal Vijaya Bank, Complaint against Chattanchal Vijaya bank.