city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് പോലീസ് പിടികൂടി ആര്‍ സിയുമായി എത്താന്‍ പറഞ്ഞ 60 ബൈക്കുകള്‍ക്ക് ഇതുവരെ അവകാശികളെത്തിയില്ല; എസ്‌കോര്‍ട്ട് പോകാന്‍ മണല്‍ കടത്തു സംഘം കവര്‍ച്ച ചെയ്തതാണെന്നും സംശയം

കാസര്‍കോട്: (www.kasargodvartha.com 24/10/2016) കാസര്‍കോട്ട് പോലീസ് പിടികൂടി ആര്‍ സിയുമായി എത്താന്‍ പറഞ്ഞ 60 ബൈക്കുകള്‍ക്ക് ഇതുവരെ അവകാശികളെത്തിയില്ല. ഇതേ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായ രേഖകളില്ലാത്തതിന്റെ പേരില്‍ നിരവധി ബൈക്കുകള്‍ പിടികൂടിയിരുന്നു. ആര്‍ സി ഉള്‍പെടെയുള്ള ഒറിജിനല്‍ രേഖകളുമായി സ്‌റ്റേഷനിലെത്തി പിഴ അടച്ച് വാഹനം കൊണ്ടുപോകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇതില്‍ 60 ബൈക്കുകള്‍ മാസങ്ങളായിട്ടും ആരും കൊണ്ടുപോകാന്‍ എത്തിയില്ല. ഇതേ കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മണല്‍ ലോറികള്‍ക്ക് എസ്‌കോര്‍ട്ട് പോകാനും മറ്റുള്ള കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി മറ്റു സ്ഥലങ്ങളില്‍ നിന്നും കവര്‍ച്ച ചെയ്തത് കൊണ്ടുവരുന്ന വാഹനങ്ങളുമാകാമിതെന്നുമാണ് പോലീസ് സംശയിക്കുന്നത്.

ഏതാനും മാസങ്ങളായി വാഹനപരിശോധന പോലീസ് കര്‍ശനമാക്കിയപ്പോള്‍ ലക്ഷങ്ങളാണ് പിഴയായി ഈടാക്കാന്‍ കഴിഞ്ഞത്. ഹെല്‍മറ്റ് ഇല്ലാത്തതിന്റെയും ലൈസന്‍സ് ഇല്ലാതെയും കുട്ടികളുടെ ഡ്രൈവിംഗും പോലീസ് പിടികൂടിയിരുന്നു. ഇതിനിടയിലാണ് രേഖകളില്ലാത്ത ബൈക്കുകളും മറ്റു വാഹനങ്ങളും പിടികൂടിയത്. രേഖകളില്ലാത്ത വാഹനങ്ങളില്‍ ഓട്ടോറിക്ഷകളും കാറുകളും ഉള്‍പെടും. എന്നാല്‍ യഥാര്‍ത്ഥ അവകാശികള്‍ വാഹനം പിഴയടച്ച് കൊണ്ടുപോകാന്‍ എത്തുന്നുണ്ടെങ്കിലും കൊണ്ടുപോകാത്ത ബൈക്കുകളും മറ്റു വാഹനങ്ങളും പോലീസിന് തലവേദനയായി മാറുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കാസര്‍കോട്ട് പോലീസ് പിടികൂടി ആര്‍ സിയുമായി എത്താന്‍ പറഞ്ഞ 60 ബൈക്കുകള്‍ക്ക് ഇതുവരെ അവകാശികളെത്തിയില്ല; എസ്‌കോര്‍ട്ട് പോകാന്‍ മണല്‍ കടത്തു സംഘം കവര്‍ച്ച ചെയ്തതാണെന്നും സംശയം

Keywords: Kasaragod, Kerala, Police, custody, Bike, Vehicle, Traffic violation, Sand mafia, No owners for 60 bikes.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL