കുമ്പള അക്കാദമി ക്രിക്കറ്റ്, ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് ശനിയാഴ്ച
Oct 28, 2016, 12:00 IST
കുമ്പള: (www.kasargodvartha.com 28.10.2016) കുമ്പള അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ 2016-17 യൂണിയന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ്, ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് ശനിയാഴ്ച നടക്കും.
മൊഗ്രാല്‍ സ്കൂള്‍ ഗ്രൗന്‍ഡില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ അക്കാദമി ബ്ലാസ്റ്റേഴ്സ്, അക്കാദമി സ്ട്രൈക്കേഴ്സ്, അക്കാദമി കിംഗ്സ്, അക്കാദമി യുണൈറ്റഡ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരുടെ ടീം അടക്കം ഓരോ ഇനത്തിലും നാല് ടീമുകള്‍ ഏറ്റുമുട്ടും.
മത്സരങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും. യൂണിയന് ചെയര്മാന് തമീം, സ്പോര്‍ട്സ് ക്യാപ്റ്റന്‍ ഹാരിസ് മണിയംപാറ, ജനറല്‍ സെക്രട്ടറി അഷ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Keywords: kasaragod, Kerala, College, Football, Cricket Tournament, Kumbala, Mogral, Inauguration, Khaleel Master, Trophy, Premier League.