city-gold-ad-for-blogger
Aster MIMS 10/10/2023

മലയാളഭാഷാ വാരാഘോഷം; കെ ബാലകൃഷ്ണന്‍ നമ്പ്യാരെ ആദരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 27/10/2016) കേരളപ്പിറവി ദിനാഘോഷത്തിന്റെയും ശ്രേഷ്ഠഭാഷാ വാരാഘോഷത്തിന്റെയും  ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാഭരണകൂടവും വിദ്വാന്‍ പി കേളുനായരുടെ ജീവചരിത്രകാരനായ കെ ബാലകൃഷ്ണന്‍ നമ്പ്യാരെ ആദരിക്കുന്നു.രംഗായനം എന്ന പേരില്‍ നാടകനിഘണ്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്വാന്‍ പി കേളുനായരുടെ ജീവചരിത്രമായ “വിദ്വാന്‍ പി കേളുനായര്‍: ജീവിതവും കൃതികളും' എന്ന കൃതിയാണ്  കേളുനായരെക്കുറിച്ചുളള പഠനഗവേഷണങ്ങള്‍ക്കും മറ്റും പുതുജീവന്‍ നല്‍കിയത്. മഹാകവി കുട്ടമത്ത്, പി കുഞ്ഞിരാമന്‍ നായര്‍, ടി എസ് തിരുമുമ്പ്, കൊടക്കാട് കണ്ണന്‍  പെരുവണ്ണാന്‍, വിദ്വാന്‍ കെ കെ പൊതുവാള്‍, ചന്ദ്രഗിരി  അമ്പു, കേളുനായര്‍, രസികശിരോമണി കോമന്‍ നായര്‍, മലബാര്‍ രാമന്‍ നായര്‍, പോത്തേര എഴുത്തച്ഛന്‍, പി കെ കൃഷ്ണന്‍ മൂത്തനമ്പ്യാര്‍,  തുടങ്ങിയവരടങ്ങുന്ന  അത്യുത്തര കേരളത്തിലെ സംസ്‌കാരസുരഭിലമായ  നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് വടക്കന്‍ വെളിച്ചങ്ങള്‍ എന്ന പഠനഗ്രന്ഥം  രചിച്ചു.പിതാവ് കുപ്പാടക്കന്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്ന് മലയാളവും  സംസ്‌കൃതവും ആഴത്തില്‍ പഠിച്ച ബാലകൃഷ്ണന്‍ നമ്പ്യാര്‍ 18-ാം വയസ്സില്‍  തുടങ്ങിയ അധ്യാപകവൃത്തി 36 വര്‍ഷം നീണ്ടുനിന്നു.  1996 ല്‍ പിലിക്കോട്  ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  നിന്ന് വിരമിച്ചു. തൃക്കരിപ്പൂരിനടുത്തുളള മാണിയാട്ട് ഗ്രാമത്തില്‍ താമസിക്കുന്നു.
മലയാളഭാഷാ വാരാഘോഷം; കെ ബാലകൃഷ്ണന്‍ നമ്പ്യാരെ ആദരിക്കുന്നു
സംസ്ഥാന സര്‍ക്കാറിന്റെ  മലയാളദിന-ഭരണഭാഷാ വാരാചരണം കാസര്‍കോട് ജില്ലാതല ഉദ്ഘാടനം നടക്കുന്ന നവംബര്‍ ഒന്നിന്  കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  നടക്കുന്ന ആദരണത്തില്‍ സബ് കളക്ടര്‍  മൃണ്‍മയി ജോഷി പുരസ്‌ക്കാരം സമര്‍പ്പിക്കും.

Keywords:  Kasaragod, Kerala, Felicitation, Kasaragod District, Kerala Piravi, Felicitation for K.Balakrishnan Nambiar.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL