അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണത്തിന് 2 കോടി 80 ലക്ഷം; ശുപാര്‍ശ അംഗീകരിച്ചു
Oct 27, 2016, 14:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2016) അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണത്തിന് 2 കോടി 80 ലക്ഷം രൂപയ്ക്കുള്ള ശുപാര്‍ശ അംഗീകരിച്ചു. അലാമിപ്പള്ളിയിലെ നഗരസഭ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണച്ചെലവിനുള്ള ശുപാര്‍ശ ജില്ലാ ആസൂത്രണ കമ്മിറ്റി അംഗീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലെത്തി. 15 ദിവസത്തിനകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടക്കും.
ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിലെ മുറികളുടെ ലേല നടപടികള്‍ പുരോഗമിക്കുകയാണ്. യാര്‍ഡിന്റെ നിര്‍മ്മാണം മാത്രമേ ബാക്കിയുള്ളൂ. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായതാണ് ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കുന്നതിന് താമസം വന്നതും ആസൂത്രിത കമ്മിറ്റിക്ക് തീരുമാനം കൈകൊള്ളാന്‍ സാധിക്കാതെ പോയതും.

Keywords: Kasaragod, Kerala, Busstand, Kanhangad, Construction plan, inauguration, Complex, Alamippalli, Yard, 2 Crores.