city-gold-ad-for-blogger
Aster MIMS 10/10/2023

ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം നടത്തുന്ന നേതാക്കളുടെ ജീവന് വില കല്‍പ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം: കെ. നീലകണ്ഠന്‍

കാസര്‍കോട്: (www.kasargodvartha.com 26/09/2016) ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ജീവന് വിലകല്‍പ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠന്‍ മുന്നറിയിപ്പ് നല്‍കി. സ്വാശ്രയ മാനേജ്‌മെന്റുമായി ഇടതുസര്‍ക്കാര്‍ ഉണ്ടാക്കിയ അഴിമതിക്കരാര്‍ പൊളിച്ചെഴുതുക, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി ആര്‍ മഹേഷ് എന്നിവരുടെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ജെ എസ് സോമശേഖര, വി ആര്‍ വിദ്യാസാഗര്‍, കേശവപ്രസാദ്, ഹരീഷ് പി നായര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, അഡ്വ. ശ്രീജിത്ത് മാടക്കാല്‍, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, ബി പി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

രാജേഷ് പള്ളിക്കര, നാസര്‍ മൊഗ്രാല്‍, ശ്രീജിത്ത് ചോയ്യംകോട്, വിനോദ് കെ കെ പുറം, ചന്ദ്രന്‍ കരിച്ചേരി, അന്‍വര്‍ മാങ്ങാട്, ഉസ്മാന്‍ അണങ്കൂര്‍, സന്തുടോം ജോസ്, സുനില്‍ കടിഞ്ഞിമൂല, ഫിറോസ് അണങ്കൂര്‍, സ്വരാജ് കാനത്തൂര്‍, മധു മുളിയാര്‍, അഷ്‌റഫ് എടനീര്‍, ജയകുമാര്‍, കെ എന്‍ കാര്‍ത്തികേയന്‍, സുധീഷ് പാണൂര്‍, സിബിന്‍ ബന്തടുക്ക, വസന്തന്‍ പടുപ്പ്, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, രതീഷ് ബാബു, ഉനൈസ്, ബിനേജ് രാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം നടത്തുന്ന നേതാക്കളുടെ ജീവന് വില കല്‍പ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം: കെ. നീലകണ്ഠന്‍

Keywords: Kasaragod, Kerala, Congress, youth-congress, Collectorate, March, inauguration, KPCC Secretary K.Neelakantan, Youth congress march conducted to Collectorate.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL