city-gold-ad-for-blogger
Aster MIMS 10/10/2023

അധ്യാപികയെ ആദരിക്കാന്‍ പോയവര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

കുറ്റിക്കോല്‍: (www.kasargodvartha.com 05.09.2016) അധ്യാപികയെ ആദരിക്കാന്‍ പോയവര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. കാട്ടിപ്പാറ ഗവ എല്‍ പി സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന രാധാമണിയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിക്കാനും ആദരിക്കാനുമായി എത്തിയ അധ്യാപകര്‍ ടീച്ചറുടെ ദുരിത ജീവിതം കണ്ട് പകച്ചുപോയി. മാലിന്യങ്ങള്‍ നിറഞ്ഞ വീടിനുള്ളിലായിരുന്നു ടീച്ചര്‍ തനിച്ച് താമസിച്ചുവന്നിരുന്നത്.

കുറ്റിക്കോല്‍ എ യു പി സ്‌കൂളിലെ പ്രധാനാധ്യാപിക ലിസി അഗസ്റ്റിന്‍, അധ്യാപകരായ കെ ആര്‍ സാനു, ഒ കെ കുഞ്ഞിരാമന്‍, സ്‌കൂള്‍ ജീവനക്കാരായ രാമചന്ദ്രന്‍ പയ്യങ്ങാനം, സരോജിനി എന്നിവരും പ്രധാനാധ്യാപികയുടെ ഭര്‍ത്താവും കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ബാബു കെ ജോണ്‍ എന്നിവരാണ് അധ്യാപക ദിനത്തില്‍ ടീച്ചറെ ആദരിക്കാന്‍ വീട്ടിലെത്തിയത്.

വീടുനിറച്ചും മാലിന്യങ്ങള്‍ നിറഞ്ഞ അവസ്ഥയായിരുന്നു. ഒരടിയോളം പൊക്കത്തിലുണ്ടായിരുന്ന മാലിന്യങ്ങള്‍ക്കിടയില്‍ പായയിലാണ് അധ്യാപിക കിടന്നിരുന്നത്. മുറികളില്‍ വെളിച്ചവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അധ്യാപകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും എലി, പഴുതാര എന്നിവ ഓടി പോയത് അധ്യാപകരില്‍ പരിഭ്രാന്തി ഉണ്ടാക്കി. പാമ്പിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്ന സംശയത്തില്‍ പിന്നീട് വളരെ കരുതലോടെയായിരുന്നു മാലിന്യങ്ങള്‍ നീക്കം ചെയ്തത്. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ശുദ്ധീകരണം ഉച്ചക്ക് ഒരുമണിയോടെ അവസാനിപ്പിച്ചു.

നാല് ചാക്കു നിറയെ കുപ്പികളും ഒരു ലോഡോളം മാലിന്യങ്ങളും മുറിയില്‍നിന്നും നീക്കം ചെയ്തു. അവിവാഹിതയായ ഇവര്‍ ഒറ്റക്കാണ് ഇവിടെ താമസിച്ചിരുന്നത്. അയല്‍വാസികളുമായി അടുപ്പം പുലര്‍ത്താനും ഇവര്‍ തയ്യാറായിരുന്നില്ല. മുറികളില്‍ വൈദ്യുതി വെളിച്ചം ലഭ്യമാക്കിയത് കൂടാതെ അധ്യാപികയ്ക്ക് കിടക്കുന്നതിനായി ഒരു കട്ടിലും കിടക്കയും വാങ്ങി നല്‍കിയിട്ടാണ് അധ്യാപകസംഘം മടങ്ങിയത്.

മാനസീകമായി വെല്ലുവിളി നേരിട്ടിരുന്ന ഇവര്‍ കാട്ടിപ്പാറ സ്‌കൂളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. 17 വര്‍ഷത്തോളം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തതിനാല്‍ ക്ഷേത്രത്തിലെ നിവേദ്യച്ചോര്‍ കഴിച്ചായിരുന്നു ജീവിച്ചിരുന്നത്. കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ അധ്യാപകനായ കെ ആര്‍ സാനു ടീച്ചറുടെ ദുരിതകഥ സുതാര്യകേരളം വഴി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പായിരുന്നു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമായത്.

അധ്യാപികയെ ആദരിക്കാന്‍ പോയവര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

അധ്യാപികയെ ആദരിക്കാന്‍ പോയവര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

Keywords : Teacher, Felicitation, Kasaragod, Kuttikol, Students, House, Radamani.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL