city-gold-ad-for-blogger
Aster MIMS 10/10/2023

സിഗരറ്റ് വലിച്ചാല്‍ വീട്ടിലും പിടിക്കില്ല; കൈമണക്കാതിരിക്കാന്‍ സിഗരറ്റിന് പ്രത്യേക പിടിയും വായ മണക്കാതിരിക്കാന്‍ ച്യൂയിംഗവും, വിദ്യാര്‍ത്ഥികളുടെ കെണികളെകുറിച്ച് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 27/09/2016) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലിയും കഞ്ചാവ് ഉപയോഗവും വ്യാപകമായതായി കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. സിഗരറ്റ് വലിച്ചാല്‍ കൈമണക്കാതിരിക്കാന്‍ കൈതൊടാതെ പ്രത്യേക പിടിയില്‍ ഘടിപ്പിച്ചാണ് വലിക്കുന്നത്. ഇങ്ങനെ വലിച്ചാല്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് പിടിക്കാന്‍ കഴിയില്ല.   www.kasargodvartha.com

വായ മണക്കാതിരിക്കാന്‍ ച്യൂയിംഗം ഉപയോഗിക്കുന്നതായും പുകവലിക്ക് പിടിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലീസിനോട് വെളിപ്പെടുത്തി. സ്‌കൂള്‍ പരിസരത്തെ കടകളിലെല്ലാം പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെ സിഗരറ്റ് വില്‍ക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.  www.kasargodvartha.com എന്നാല്‍ വീടിനു സമീപത്തും മറ്റുമുള്ള കടകളില്‍ നിന്ന് സിഗരറ്റ് വാങ്ങിയാണ് ഇവര്‍ സ്‌കൂളുകളിലേക്ക് പോകുന്നത്. കുട്ടികളിലെ ലഹരി ഉപയോഗം ആശങ്കാ ജനകമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.  www.kasargodvartha.com

ചില വിദ്യാര്‍ത്ഥികള്‍ സിഗരറ്റിനുള്ളില്‍ കഞ്ചാവ് നിറച്ച് വലിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെ കണ്ടെത്താന്‍ പോലീസ് വലവിരിച്ചിട്ടുണ്ട്. ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.  www.kasargodvartha.com

സ്ഥിരം കഞ്ചാവ് വില്‍പനക്കാരെല്ലാം ഇതിനകം തന്നെ താവളം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ചില കുട്ടികള്‍ രാത്രിയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി കൂട്ടുകാര്‍ക്കൊപ്പം പോയി ഒഴിഞ്ഞപറമ്പുകളിലും മറ്റും ഇരുന്ന് കഞ്ചാവ് വലിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ തട്ടിപ്പുകള്‍ പലതും പോലീസിനും വീട്ടുകാര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല.  www.kasargodvartha.com  ഇത്തരത്തിലുള്ള തന്ത്രങ്ങളാണ് ഇവര്‍ ആവിഷ്‌കരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ലഹരി മുക്തമാക്കാന്‍ വീട്ടുകാരെയും നാട്ടുകാരെയും സഹകരിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. യൂണിഫോമിലോ മറ്റോ ഇത്തരത്തില്‍ കുട്ടികള്‍ കഞ്ചാവോ മറ്റു ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നത് കണ്ടാല്‍ വിവരമറിയിക്കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.  www.kasargodvartha.com
സിഗരറ്റ് വലിച്ചാല്‍ വീട്ടിലും പിടിക്കില്ല; കൈമണക്കാതിരിക്കാന്‍ സിഗരറ്റിന് പ്രത്യേക പിടിയും വായ മണക്കാതിരിക്കാന്‍ ച്യൂയിംഗവും, വിദ്യാര്‍ത്ഥികളുടെ കെണികളെകുറിച്ച് പോലീസ്

Keywords:  Kasaragod, Kerala, Police, Investigation, Students, Information, Ganja, New method, Chewing Gum, House, Police says about how students use cigarette.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL