city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് വലിക്കുന്നതായുള്ള വിവരമറിഞ്ഞ് വേഷം മാറിയെത്തിയ പോലീസ് രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ചു; സിഗരറ്റുമായി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി, പറമ്പുടമയും കസ്റ്റഡിയില്‍

കാസര്‍കോട്: (www.ka sargodvartha.com 27/09/2016) സ്‌കൂളിന് സമീപത്തെ പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ സിഗരറ്റും കഞ്ചാവും വലിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയെത്തിയ പോലീസ് രഹസ്യ മൊബൈല്‍ ക്യാമറ സ്ഥാപിച്ചതില്‍ സിഗരറ്റുമായി നാല് വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. കാസര്‍കോടിനു സമീപത്തെ ഒരു പ്രമുഖ വിദ്യാലയത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പൊക്കിയത്. സമീപത്തെ കടയുടെയും പറമ്പിന്റെയും ഉടമയായ വ്യക്തിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.  www.kasargodvartha.com

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ കഞ്ചാവും സിഗരറ്റും വലിക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ സ്‌ക്വാഡില്‍ പെട്ട യുവ പോലീസുകാരനെ കടയ്ക്ക് സമീപം കുട്ടികള്‍ സിഗരറ്റ് വലിക്കുന്ന സ്ഥലത്തേക്ക് വേഷം മാറ്റി അയക്കുകയായിരുന്നു. ഇവിടെ രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ച് പോലീസുകാരന്‍ മാറിനിന്നു.  www.ka sargodvartha.com

അല്‍പസമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി സിഗരറ്റും കഞ്ചാവും വലിക്കുന്നത് കണ്ട് പോലീസ് എത്തിയതോടെ നാല് പേര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. പിടികൂടിയ നാലു പേരില്‍ നിന്നും സിഗരറ്റുകള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.  www.ka sargodvartha.com ഒരു സംഘം ഓടിരക്ഷപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. സിഗരറ്റിന്റെ ഉള്ളിലെ പൊടി കളഞ്ഞ് അതില്‍ കഞ്ചാവ് നിറക്കുന്ന ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.  www.ka sargodvartha.com

പിടിയിലായ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ താഴെ വീണുകിടന്ന സിഗരറ്റ് എടുത്തതാണെന്നാണ് വ്യക്തമാക്കിയത്. ഇതോടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. കടയുടമ താന്‍ ജ്യൂസും മിഠായിയും മാത്രമാണ് വില്‍ക്കുന്നതെന്നും സിഗരറ്റോ മറ്റു ലഹരി വസ്തുക്കളോ വില്‍ക്കുന്നില്ലെന്നും അറിയിച്ചു. കടയില്‍ നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. പറമ്പില്‍ കുട്ടികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിന്റെ പേരില്‍ ഇയാളെയും താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.  www.ka sargodvartha.com

കഞ്ചാവിനെതിരെ പോലീസ് ഊര്‍ജിതമായ നടപടിയാണ് കൈകൊണ്ടുവരുന്നത്. പല സ്‌കൂള്‍ പരിസരവും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും സി.ഐ അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.  www.ka sargodvartha.com
കഞ്ചാവ് വലിക്കുന്നതായുള്ള വിവരമറിഞ്ഞ് വേഷം മാറിയെത്തിയ പോലീസ് രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ചു; സിഗരറ്റുമായി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി, പറമ്പുടമയും കസ്റ്റഡിയില്‍
കഞ്ചാവ് വലിക്കുന്നതായുള്ള വിവരമറിഞ്ഞ് വേഷം മാറിയെത്തിയ പോലീസ് രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ചു; സിഗരറ്റുമായി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി, പറമ്പുടമയും കസ്റ്റഡിയില്‍


Keywords:  Kasaragod, Kerala, Police, Students, Mobile Phone, Investigation, school, Ganja,  4 students in custody, Ganja suspect; 4 students in custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL