city-gold-ad-for-blogger
Aster MIMS 10/10/2023

വാഹനങ്ങളുടെ നമ്പര്‍ സ്റ്റിക്കറായി പതിച്ചാല്‍ ഇതാണ് കുഴപ്പം; പലരും കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 08/09/2016) വാഹനങ്ങളുടെ നമ്പര്‍ സ്റ്റിക്കറായി പതിച്ച് ഓടിച്ച നിരവധി വാഹനങ്ങള്‍ പോലീസ് പിടികൂടി. ഇത്തരം വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ സി ഐ സി എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹന പരിശോധന നടത്തിയത്. തുടക്കമെന്ന നിലയില്‍ സ്റ്റിക്കര്‍ പതിച്ച് ഓടിച്ച വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് നിയമനടപടിക്ക് മുന്നോടിയായി പോലീസ് ബോധവല്‍ക്കരണവും നല്‍കി.

വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് മൂലമുണ്ടാകുന്ന നിയമ പ്രശ്‌നങ്ങള്‍ പോലീസ് ഇവരെ ബോധ്യപ്പെടുത്തി. സിറ്റക്കാറിയി പതിച്ച നമ്പര്‍ വാഹനത്തില്‍നിന്നും അടര്‍ത്തിമാറ്റി മറ്റൊരു വാഹനത്തിലേക്ക് മാറ്റാന്‍ എളുപ്പത്തില്‍ സാധിക്കും. ഇങ്ങനെ നമ്പര്‍ മാറ്റിപ്പോകുന്ന വാഹനങ്ങളില്‍ പോകുന്നവര്‍ നടത്തുന്ന കുറ്റകകൃത്യങ്ങള്‍ നിരപരാധികളായ വാഹന ഉടമകളുടെ തലയില്‍ വരാന്‍ സാധ്യതയുണ്ടെന്ന് അവരുടെ കണ്‍മുന്നില്‍വെച്ചുതന്നെ തെളിയിച്ചുകൊണ്ടാണ് പോലീസ് ബോധവല്‍ക്കരണം നല്‍കിയത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളുടെ ഉടമകള്‍ നിരപരാധിയാണെങ്കില്‍പോലും പിടികൂടിയാല്‍ ഇതിന്റെ പേരില്‍ പോലീസിനെ പഴി ചാരിയിട്ട് കാര്യമില്ലെന്നും സ്റ്റിക്കര്‍ പതിക്കാതെ നമ്പര്‍ പ്ലേറ്റ് തന്നെ ഘടിപ്പിക്കാന്‍ തയ്യാറാകണമെന്നും വാഹന ഉടമകളെ പോലീസ് ബോധ്യപ്പെടുത്തി. നിയമ വിരുദ്ധമായി ഓടുന്ന വാഹനങ്ങളെല്ലാം പിടി കൂടുന്നതടക്കമുള്ള കര്‍ശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.
വാഹനങ്ങളുടെ നമ്പര്‍ സ്റ്റിക്കറായി പതിച്ചാല്‍ ഇതാണ് കുഴപ്പം; പലരും കുടുങ്ങി
വാഹനങ്ങളുടെ നമ്പര്‍ സ്റ്റിക്കറായി പതിച്ചാല്‍ ഇതാണ് കുഴപ്പം; പലരും കുടുങ്ങി

Keywords: Kasaragod, Police, Vehicle, Bike, Kerala, Sticker, Checking, Do not use stickers for number plate 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL