city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍മകജെ പഞ്ചായത്ത് യോഗത്തില്‍ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും; 4 യുഡിഎഫ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

ബദിയടുക്ക: (www.kasargodvartha.com 28/09/2016) എന്‍മകജെ പഞ്ചായത്ത് യോഗത്തില്‍ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായതിനെ തുടര്‍ന്ന് 4 യുഡിഎഫ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം വൈകുന്നതിനെ യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ നേരത്തെയുണ്ടായിരുന്ന യുഡിഎഫ് ഭരണസമിതിയാണ് തീരുമാനിച്ചിരുന്നത്. പിന്നീട് അധികാരത്തില്‍വന്ന ബിജെപി ഭരണ സമിതി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങുന്നതിന് യാതൊരു ശ്രമവും നടത്തുന്നില്ലെന്നാണ് യുഡിഎഫിന്റെ പരാതി.

ലോകബാങ്ക് ഫണ്ട് അട്ടിമറിക്കാനാണ് നിലവിലുള്ള ഭരണസമിതി ശ്രമിക്കുന്നതെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഭരണ സമിതി യോഗത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രസിഡണ്ടും സെക്രട്ടറിയും മിനുട്‌സില്‍ ഒപ്പ് വെച്ചില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

കഴിഞ്ഞ ഭരണ സമിതിയുടെ മിനുട്‌സ് യോഗത്തില്‍ വെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷം ഇതിനു തയ്യാറായില്ല. തുടര്‍ന്നാണ് വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്. യുഡിഎഫ് അംഗങ്ങളായ 13-ാം വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് വൊളമുഗര്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ ജയശ്രീ എ കുളാല്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ഐത്തപ്പ കുളാല്‍, 10-ാം വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ സിദ്ദീഖ് കണ്ടിഗെ എന്നിവരെയാണ് അധ്യക്ഷയായ പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് സസ്‌പെന്‍ഡ് ചെയ്തത്.

അജണ്ടയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നുവെന്നും യോഗം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതിനാലാണ് യോഗത്തില്‍ നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രസിഡണ്ട് രൂപവാണി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പഞ്ചായത്തിലെ അഞ്ച് ഒഴിവുകളിലേക്ക് നിയമനം നടത്തുന്ന കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം വിളിച്ചുചേര്‍ത്തതെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ മിനുട്‌സില്‍ ഒപ്പുവെച്ചില്ലെന്ന ആരോപണം യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും മിനുട്‌സിന്റെ കോപ്പി ആവശ്യപ്പെടുകയാണ് ചെയ്തതെന്നും അത് നല്‍കിയതായും പ്രസിഡണ്ട് വ്യക്തമാക്കി. 90 ലക്ഷത്തില്‍പരം രൂപ ചിലവിലാണ് ലോകബാങ്കിന്റെ സഹായത്തോടെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും ഇതിന് അനുമതി ലഭിച്ചതായും ഇതിന്റെ മറ്റു നടപടികള്‍ നടന്നുവരികയാണെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
എന്‍മകജെ പഞ്ചായത്ത് യോഗത്തില്‍ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും; 4 യുഡിഎഫ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

Keywords:  Kasaragod, Kerala, Badiyadukka, Enmakaje, Panchayath, UDF, suspension, Clash in Enmakaje Panchayat meeting: 4 UDF members suspended.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL