city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ 70 ലക്ഷം രൂപ വിലവരുന്ന രണ്ടരകിലോ സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 29/09/2016) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് 70 ലക്ഷം രൂപ വിലവരുന്ന രണ്ടരകിലോ സ്വര്‍ണവുമായി രണ്ടു പേര്‍ സെയില്‍സ് ടാക്‌സ് ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ പിടിയിലായി. തൃശൂര്‍ സ്വദേശി എഡ്വിന്‍ (32), ഷിസു (22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ബസിറങ്ങി വരികയായിരുന്ന ഇവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സെയില്‍സ് ടാക്‌സ് അസി. കമ്മീഷണര്‍ സി.പി ജയരാജന്‍, ഇന്‍സ്‌പെക്ടര്‍ ഗണേശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ വേട്ട നടത്തിയത്. നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. കമ്മലുകള്‍ അടക്കമുള്ള സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 11 ലക്ഷം രൂപ പിഴയീടാക്കിയ ശേഷം വിട്ടുകൊടുത്തു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ 70 ലക്ഷം രൂപ വിലവരുന്ന രണ്ടരകിലോ സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

Keywords:  Kasaragod, Kerala, gold, seized, 2 held, Fine, Gold ornaments, Tax, Officers, Kasaragod New bus stand,  2.5 KG gold worth RS. 70 Lakh seized; 2 held

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL