കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിലെ കമ്പിയില്‍ തലയിടിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി; പോലീസ് കേസെടുത്തു
Aug 30, 2016, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2016) റിമാന്‍ഡിലായിരുന്ന പ്രതിയെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിലെ കമ്പിയില്‍ തലയിടിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. തായന്നൂരിലെ അനില്‍ കുമാറാണ് പോലീസ് വാഹനത്തില്‍ വെച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. തടയാന്‍ചെന്ന പോലീസുകാരനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന അനില്‍ കുമാറിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കണ്ണൂര്‍ ജയിലില്‍ നാല് മാസം തടവില്‍ കഴിയുകയായിരുന്നു അനില്‍ കുമാര്‍.

Keywords: Kasaragod, Kerala, Kanhangad, suicide-attempt, Police-officer, Threatened, Suicide threat by accused: police case registered.