city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന രണ്ടംഗ സംഘം സി സി ടി വിയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 02/08/2016) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന രണ്ടംഗ സംഘം സി സി ടി വിയില്‍ കുടുങ്ങി. റെയില്‍വേ സ്‌റ്റേഷനില്‍സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ രണ്ട് യുവാക്കള്‍ സ്റ്റേഷനില്‍നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന രംഗമാണ് പതിഞ്ഞിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ നിര്‍ത്തിയിടുന്ന ബൈക്കുകളിനിന്ന് പെട്രോള്‍ ഊറ്റുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ഥിരമായി പെട്രോള്‍ ഊറ്റുന്ന രണ്ടംഗ സംഘത്തില്‍ ഒരാള്‍ പരിസരമാകെ നിരീക്ഷിക്കുകയും മറ്റേയാള്‍ പെട്രോള്‍ ഊറ്റുകയുമാണ് ചെയ്യുന്നത്. ആരുടേയും ശ്രദ്ധയില്‍പെടാത്തവിധം വളരെ തന്ത്രപരമായാണ് ഇങ്ങനെചെയ്യുന്നത്. യാത്രക്കാരന്‍ തിരിച്ചെത്തി ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ തുനിയുമ്പോഴായിരിക്കും പെട്രോള്‍ ഊറ്റിയകാര്യം മനസിലാകുന്നത്. ഇത്തരത്തില്‍ നിരവധി ഇരുചക്ര വാഹനങ്ങളില്‍നിന്നും ഇതിനകം പെട്രോള്‍ ഊറ്റിയിട്ടുണ്ട്.

അതേസമയം വാഹന ഉടമകള്‍ പലപ്പോഴും പരാതികള്‍ നല്‍കാന്‍ മടികാണിക്കുന്നു. ഇതിനുവേണ്ടി സമയംമെനക്കെടുത്താന്‍ കഴിയാത്തതുകൊണ്ടാണ് പരാതി നല്‍കുന്നതില്‍നിന്നും പലരും പിന്മാറുന്നത്. പരാതി നല്‍കിയാല്‍തന്നെയും റെയില്‍വേ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പെട്രോള്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ സാധിക്കാറില്ല. രണ്ടംഗസംഘം സി സി ടി വിയില്‍ കുടുങ്ങിയതോടെ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന രണ്ടംഗ സംഘം സി സി ടി വിയില്‍ കുടുങ്ങി

Keywords:  Petrol, Robbery, Railway station, Kasaragod, Kerala, Bike, CCTV, Camera, Police, Petrol pouring out from vehicles parked near Railway station; accused trapped

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL