city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവില്‍നിന്നും കടത്തിയ ഒരു ലക്ഷം രൂപയുടെ നിരോധിത പാന്‍മസാലകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 31/08/2016) മംഗളൂരുവില്‍നിന്നും കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ നിരോധിത പാന്‍മസാലകള്‍ പിടികൂടി. ബുധനാഴ്ച രാവിലെ 9.10 മണിയോടെ കാസര്‍കോട് ബി ഇ എം  സ്‌കൂളിന് മുന്നില്‍വെച്ചാണ് ചാക്കിലാക്കിയ നിലയില്‍ ഒരു ക്വിന്റലോളം പാന്‍മസാലകള്‍ പിടിച്ചെടുത്തത്.

കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വരുണ്‍ ജി കൃഷ്ണയുടെ നേതൃത്വത്തിലാണ് പാന്‍മസാലകള്‍ പിടികൂടിയത്. പാന്‍ മസാലകള്‍ കടത്തിയ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശി മധുപാലി (23) നെയാണ് അറസ്റ്റുചെയ്തത്. ഇയാളുടെ കയ്യില്‍നിന്നും 4,60,000 രൂപയുടെ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

പാന്‍മസാല കൈമാറുമ്പോള്‍ കുറിപ്പിലുള്ള പണം നല്‍കുമെന്നാണ് അറിയിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. വന്‍ റാക്കറ്റുതന്നെ പാന്‍മസാല കടത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചെറിയ വിലയ്ക്ക് കര്‍ണാടകയില്‍നിന്നും ലഭിക്കുന്ന പാന്‍മസാലകള്‍ കാസര്‍കോട്ടെത്തിച്ചാല്‍ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.
മംഗളൂരുവില്‍നിന്നും കടത്തിയ ഒരു ലക്ഷം രൂപയുടെ നിരോധിത പാന്‍മസാലകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Keywords: Panmasala seized worth Rs. 1 Lakh, Kasaragod, Kerala, Arrest, Panmasala, Police, Pan Masala seized worth Rs. 1 Lakh 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL