city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിനോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധമുയരുമ്പോഴും ജില്ലാ ആസ്ഥാനത്തെ നഗരസഭ നാഥനില്ലാകളരി; സന്ദര്‍ശകരെ സ്വീകരിക്കുന്നത് ആളില്ലാകസേരകള്‍

കാസര്‍കോട്: (www.kasargodvartha.com 07/08/2016) കാസര്‍കോട് ജില്ലയോടുള്ള  അവഗണനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുയരുമ്പോഴും ജില്ലാ ആസ്ഥാനത്തെ നഗരസഭ നാഥനില്ലാക്കളരിയാകുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നത് ആളില്ലാക്കസേരകളാണ്.   ജൂലൈ 27ന് കാസര്‍കോട് നഗരസഭയില്‍ നിന്നും സ്ഥലം മാറിപ്പോയ സെക്രട്ടറിക്ക് പകരം ഇവിടെ നിയമനമുണ്ടായിട്ടില്ല. റവന്യൂ ഓഫീസര്‍ക്ക് സെക്രട്ടറിയുടെ ചുമതലയുണ്ടെങ്കിലും ജോലിത്തിരക്കുമൂലം അദ്ദേഹത്തിന് ഈ ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റനാകുന്നില്ല.  www.kasargodvartha.com

സെക്രട്ടറിയുടെ അഭാവം കാരണം നഗരസഭാ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. നഗരസഭയിലെ വിവിധ തസ്തികകളിലുള്ള ജീവനക്കാരുടെ പതിനഞ്ചോളം ഒഴിവുകളില്‍ അഞ്ചെണ്ണം മാത്രമേ ഇതിനകം നികത്താന്‍ കഴിഞ്ഞിട്ടുള്ളൂ. സെക്രട്ടറിക്കുപുറമെ പത്തുജീവനക്കാരുടെ കുറവുകൂടി നഗരസഭയില്‍ അനുഭവപ്പെടുന്നുണ്ട്. ഇവരുടെ ജോലികള്‍ കൂടി അഞ്ച് ജീവനക്കാരും  www.kasargodvartha.com ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മതിയായ ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയില്‍ പല വിധത്തിലുള്ള ആവശ്യങ്ങള്‍ക്കുമായി ദിനം പ്രതി എത്തുന്നവര്‍ കാണുന്നത് ആളില്ലാക്കസേരകളാണ്. നഗരസഭയിലുള്ള ജീവനക്കാരാകട്ടെ ജോലി ഭാരം കൊണ്ട് വീര്‍പ്പുമുട്ടുകയുമാണ്. നഗരസഭാപരിധിയിലെ ജനസാന്ദ്രത വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി കൂടുതല്‍ ജീവനക്കാരുടെ സേവനം നഗരസഭക്ക് ആവശ്യമാണ്. ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണമാകട്ടെ വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിക്കപ്പെട്ട തസ്തികയുടെ അടിസ്ഥാനത്തിലുള്ളതാണ്.  www.kasargodvartha.com മുമ്പുണ്ടായിരുന്ന സെക്രട്ടറി സ്ഥലം മാറിപ്പോയതിനുശേഷം പകരമായി എത്തിയയാള്‍ ഏതാനും ദിവസം മാത്രമാണ് കസേരയിലിരുന്നത്. ഉടന്‍ തന്നെ ഇദ്ദേഹം സ്ഥലം മാറ്റം വാങ്ങി പോവുകയും ചെയ്തു.

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കാസര്‍കോടിനോട് സംസ്ഥാനഭരണാധികാരികള്‍ തുടരുന്ന കടുത്ത അവഗണനക്കെതിരെ സോഷ്യല്‍മീഡിയയിലും മറ്റും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കാസര്‍കോടിന്റെ വികസനത്തിനുതകേണ്ട പദ്ധതികള്‍ക്കെല്ലാം കുരുക്കിട്ടുകൊണ്ട് നഗരസഭയില്‍ ജീവനക്കാരുടെ കുറവുമൂലമുള്ള ഭരണസ്തംഭനം തുടരുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണുപോലും ഏതെങ്കിലും പദ്ധതിയുള്‍പ്പെടുന്ന ഫയലുകള്‍ക്ക് സൈന്‍ ചെയ്തുകിട്ടണമെങ്കില്‍ വിവിധ സെക്ഷനുകളിലുള്ള ജീവനക്കാരുടെ ഒപ്പുവേണം. അതെല്ലാം ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. സ്ഥലം മാറ്റപ്പെട്ട ജീവനക്കാര്‍ക്ക് പകരം നിയമനമില്ലാത്തതും കാസര്‍കോടിനോടുള്ള മറ്റൊരു അവഗണനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.  www.kasargodvartha.com

ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ അടക്കമുള്ളവരെ നഗരസഭയിലെ ഇപ്പോഴത്തെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്നും ചില നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരെ കാസര്‍കോട്ട് നിയമിക്കുന്നത് പതിവാണ്. എന്നാല്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ തയ്യാറാകാതെ അധികാരികളില്‍ സ്വാധീനം ചെലുത്തി സ്ഥലം മാറ്റം  വാങ്ങി പോവുകയാണ് ചെയ്യുന്നത്.  www.kasargodvartha.com ഫലത്തില്‍ തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയിലാവുകയോ അവതാളത്തിലാവുകയോ ചെയ്യുന്നു. തുടങ്ങാനുള്ള പദ്ധതികളാകട്ടെ എവിടെയുമെത്താതെ ഫയലിലുറങ്ങുകയും ചെയ്യുന്നു. അതിനിടെ കാസര്‍കോട് നഗരസഭാ ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാത്തതിലുള്ള പ്രയാസങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വാര്‍ഡ് മെമ്പര്‍ മുജീബ് തളങ്കരയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
കാസര്‍കോടിനോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധമുയരുമ്പോഴും ജില്ലാ ആസ്ഥാനത്തെ നഗരസഭ നാഥനില്ലാകളരി; സന്ദര്‍ശകരെ സ്വീകരിക്കുന്നത് ആളില്ലാകസേരകള്‍

Keywords:  Kasaragod, Kerala, Kasaragod-Municipality, Development project, NO staff in Kasaragod Municipality.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL