city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയ പണിമുടക്ക്: എസ്.ടി.യു റാലിയും തൊഴിലാളി സംഗമവും നടത്തി

കാസര്‍കോട്: (www.kasargodvartha.com 31/08/2016) സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ റാലിയും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ തൊഴിലാളി സംഗമവും നടത്തി. എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ സമദ്, അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, ഷരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ പ്രസംഗിച്ചു.

ഫെഡറേഷന്‍ നേതാക്കളായ പി.ഐ.എ ലത്വീഫ്, സുബൈര്‍ മാര, ഇബ്രാഹിം പറമ്പത്ത്, ടി.പി മുഹമ്മദ്, അനീസ്, മൊയ്തീന്‍ കൊല്ലമ്പാടി, മുജീബ് കമ്പാര്‍, ഹമീദ് ബെദിര, കരീം കുശാല്‍ നഗര്‍, മാഹിന്‍ മുണ്ടക്കൈ, ബി.എം അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ ഹാജി വളപ്പ്, ഖാദര്‍ മൊഗ്രാല്‍, ഹാരിസ് ബോവിക്കാനം, എ.ജി. അമീര്‍ ഹാജി, ഖാദര്‍ പടന്ന, റഹ് മാന്‍ ഗോള്‍ഡന്‍, യൂനുസ് വടകരമുക്ക് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
ദേശീയ പണിമുടക്ക്: എസ്.ടി.യു റാലിയും തൊഴിലാളി സംഗമവും നടത്തി


ദേശീയ പണിമുടക്ക്: എസ്.ടി.യു റാലിയും തൊഴിലാളി സംഗമവും നടത്തി

Keywords:  Kasaragod, Kerala, STU, Protest, STU Rally Conducted, Leaders, Strike, National strike: STU Rally conducted.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL