city-gold-ad-for-blogger
Aster MIMS 10/10/2023

യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍: അഷ്‌റഫ് എടനീര്‍ പ്രസിഡന്റ്, ടി ഡി കബീര്‍ സെക്രട്ടറി, യൂസുഫ് ഉളുവാര്‍ ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 20.08.2016) യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനംകുറിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അഷ്‌റഫ്  എടനീറിനേയും ജനറല്‍ സെക്രട്ടറിയായി ടി ഡി കബീറിനേയും ട്രഷററായി യൂസുഫ് ഉളുവാറിനേയുമാണ് തെരഞ്ഞെടുത്തത്. ഐക്യകണ്‌ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി നാസര്‍ ചായിന്റടി, ടി എസ് നജീബ്, ഹാരിസ് പട് ള, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍പള്ളി എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായ എം എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍ എന്നിവരേയും തെരഞ്ഞെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി താഹിര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനായി. എ കെ എം അഷ്‌റഫ് സ്വാഗതം പറഞ്ഞു.

അതേസമയം സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം വെള്ളിയാഴ്ച വൈകിട്ട് കെ എം ഷാജി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ തെരുവുകളില്‍ കൊല നടത്തി റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ് സി പി എം എന്ന് അദ്ദേഹം ആരോപിച്ചു. അണികള്‍ കൊല നടത്തുമ്പോള്‍ മനുഷ്യത്വ മുഖം നഷ്ടപ്പെട്ട മുഖ്യ മന്ത്രി പിണറായി വിജയന്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. നിരപരാധികളായ ചെറുപ്പക്കാരെ ക്രൂരമായി കൊല്ലുന്നതിന് സി പി എമ്മിന് യാതൊരു മടിയുമില്ല. കോടതി നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ച നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ കെ എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് പി എം സാദിഖലി പ്രമേയ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍, ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി ഇ അബ്ദുല്ല, കെ എം ശംസുദ്ദീന്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ ഭാരവാഹികളായ കാപ്പില്‍ കെ ബി എം ശരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടിഎസ് നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സി എല്‍ റഷീദ് ഹാജി, അസ്‌ലം പടന്ന, കെ എം സി സി നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ടി ആര്‍ ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, ലുക്മാന്‍ തളങ്കര, സാദിഖ് പാക്യാര, സലീം തളങ്കര, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം ബംബ്രാണി, വി കെ പി ഹമീദലി, എം അബ്ബാസ്, ടി എസ് നജീബ്, ബഷീര്‍ വെള്ളിക്കോത്ത് എ എ ജലീല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ എം കടവത്ത്, കുഞ്ഞഹമ്മദ് പുഞ്ചാവി, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഉസാമ പള്ളങ്കോട്, മാഹിന്‍ കേളോട്ട്, ഇ അബൂബക്കര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, ശംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദ്‌റുദ്ദീന്‍, എം സി ശിഹാബ്, സഹീദ് വലിയ പറമ്പ്, ബി എ കുഞ്ഞഹമ്മദ്, ഹമീദ് ബെദിര, ഹാരിസ് പട്‌ള, ടി ഡി കബീര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, എ കെ ആരിഫ്, സെഡ് എ കയ്യാര്‍, പി ഹക്കീം, ടി വി റിയാസ്, അഡ്വ. എം ടി പി കരീം, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.

യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍: അഷ്‌റഫ് എടനീര്‍ പ്രസിഡന്റ്, ടി ഡി കബീര്‍ സെക്രട്ടറി, യൂസുഫ് ഉളുവാര്‍ ട്രഷറര്‍
Keywords:  Youth League, Office- Bearers, Kasaragod, Kerala, Muslim Youth League district committee new office bearers 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL