city-gold-ad-for-blogger
Aster MIMS 10/10/2023

കവ്വായി കായലില്‍ മത്സ്യത്തൊഴിലാളികള്‍ അപകട ഭീതിയില്‍; ജലോത്സവത്തിനുപയോഗിച്ച തൂണുകള്‍ നീക്കിയില്ല

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/08/2016) വള്ളംകളിക്കായി കായലിന്റെ മധ്യത്തില്‍ സ്ഥാപിച്ച തൂണുകള്‍ നീക്കം ചെയ്യാത്തത് മത്സ്യ തൊഴിലാളികള്‍ക്ക് അപകട ഭീഷണിയാവുന്നു. ജലമാമാങ്കത്തിന് നേതൃത്വം കൊടുത്തവരോ വലിയപറമ്പ് പഞ്ചായത്ത് അധികൃതരോ ഒരുവര്‍ഷം കഴിഞ്ഞിട്ടും തൂണുകള്‍ നീക്കം ചെയ്യാത്തത് മത്സ്യബന്ധന തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലാണുള്ളത്.

മെട്ടമ്മലിനടുത്ത് കായലില്‍ കഴിഞ്ഞ വര്‍ഷം വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റില്‍ നാട്ടിയ തൂണുകള്‍ തോണിയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും ഭീഷണി തന്നെയാണ് ഉണ്ടാക്കുന്നത്. രാത്രിയില്‍ മത്സ്യബന്ധനം നടത്തവേ തൂണില്‍ ഇടിച്ച സംഭവങ്ങള്‍ നിരവധിയായാണെന്ന് തൊഴിലാളികള്‍ പറയുന്നു. കവ്വായിക്കായലിലെ കല്ലുമ്മക്കായ കൃഷിക്കായി നാട്ടിയ മുളങ്കമ്പുകള്‍ പോലും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കല്ലുമ്മക്കായ കര്‍ഷകരോട് ആവശ്യപ്പെട്ട ഫിഷറീസ് വകുപ്പും ജില്ലാ ഭരണകൂടവും മെട്ടമ്മലിലെ ഒരു ക്ലബ്ബ് നടത്തിയ വള്ളം കളിക്കായി കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച വലിയ തൂണുകള്‍ നീക്കാന്‍ ആവശ്യപ്പെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

ഫിഷറീസ് റവന്യൂ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ് മത്സ്യ തൊഴിലാളികള്‍.

കവ്വായി കായലില്‍ മത്സ്യത്തൊഴിലാളികള്‍ അപകട ഭീതിയില്‍; ജലോത്സവത്തിനുപയോഗിച്ച തൂണുകള്‍ നീക്കിയില്ല


Keywords : Tr>ikaripure, River, Fishermen, Complaint, Kasaragod, Panchayath.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL