പമ്പ്വെല്ലില് കാന്റീനിന് തീപിടിച്ചു; രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം
Aug 27, 2016, 14:30 IST
മംഗളുരു: (www.kasargodvartha.com 27.08.2016) പമ്പ്വെല്ലില് കാന്റീനിന് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ആറുമണിയോടെ പരിസരവാസികളാണ് കാന്റീനില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ആളിപ്പടര്‍ന്ന തീ പിന്നീട് അടുത്തുള്ള പച്ചക്കറിക്കടയിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാന്റീന് സമീപത്ത് കള്ളുഷാപ്പുണ്ടായതിനാല് സംഭവം നാട്ടുകാരില്‍ ഭീതി ഉളവാക്കി. കൃത്യ സമയത്ത് അഗ്നിശമനസേന എത്തി തീ അണച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് സിലിണ്ടറില്‍ നിന്നും വാതകച്ചോര്‍ച്ച ഉണ്ടായതാകാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം.
Keywords: Mangalore, Fire, Fire force, Gas cylinder, Spread, Canteen, Pumpwell, Lakhs, Vegetable Shop, Saturday.