മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ 100 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ എക്സൈസ് ഓഫീസര്‍ അറസ്റ്റില്‍
Aug 31, 2016, 21:07 IST
മഞ്ചേശ്വരം: (www.kasargodvartha.com 31/08/2016) മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്ന ലോറികളില്‍ നിന്നും 100 രൂപ വീതം കൈക്കൂലി വാങ്ങിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറില്‍ നിന്നും 100 രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെ സിവില്‍ എക്സൈസ് ഓഫീസര്‍ ചീമേനിയിലെ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി രഘുരാമന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുമായി വിജിലന്‍സ് സംഘം ലോറി ഡ്രൈവറെ അയക്കുകയായിരുന്നു. രഞ്ജിത്ത് കൈക്കൂലി അവശ്യപ്പെട്ടപ്പോള്‍ ഫിനോഫ്തലിന്‍ പുരട്ടിയ 100 രൂപ നോട്ടാണ് ഡ്രൈവര്‍ നല്‍കിയത്. ഉടന്‍ തന്നെ വിജിലന്‍സ് ഡി വൈ എസ് പിയും സംഘവും രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Keywords : Manjeshwaram, Check-post, Arrest, Accuse, Vigilance-raid, Kasaragod, Ranjith, DYSP, Excise officer arrested while receiving bribe.