city-gold-ad-for-blogger
Aster MIMS 10/10/2023

ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 6 കിലോ കഞ്ചാവുമായി പടന്നക്കാട്ടെ യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍; സുഹൃത്ത് ചതിയില്‍പെടുത്തിയതെന്ന് യുവാവ്

മംഗളൂരു: (www.kasargodvartha.com 21/07/2016) ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 6.8 കിലോ ഗ്രാം കഞ്ചാവുമായി പടന്നക്കാട് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. പടന്നക്കാട് സ്വദേശി റിയാസ് (26) ആണ് അറസ്റ്റിലായത്. ബുധനാഴ്ച എയര്‍ഇന്ത്യ ഐഎക്‌സ് 813 നമ്പര്‍ ഫ്‌ളൈറ്റില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു റിയാസ്. ലഗേജ് പരിശോധനയ്ക്കിടെ ഒളിപ്പിച്ച നിലയില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ഭക്ഷണസാധനമാണെന്നാണ് റിയാസ് പറഞ്ഞത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് വ്യക്തമായത്. തുടര്‍ന്ന് റിയാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ബേക്കല്‍ സ്വദേശിയായ സുഹൃത്ത് ദുബൈയിലേക്ക് കൊടുത്തുവിട്ടതാണ് ഈ കവറുകളെന്നും ഇതില്‍ കഞ്ചാവാണെന്ന് അറിഞ്ഞില്ലെന്നും ചോദ്യം ചെയ്യലില്‍ റിയാസ് വ്യക്തമാക്കി. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 6 കിലോ കഞ്ചാവുമായി പടന്നക്കാട്ടെ യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍; സുഹൃത്ത് ചതിയില്‍പെടുത്തിയതെന്ന് യുവാവ്

Keywords:  Mangalore, seized, Kasaragod, Kerala, arrest, Airport, Ganja seized, Friend, Cheating, Investigation, Police, Youth arrested with Ganja, Youth arrested with Ganja in Mangaluru Airport.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL