city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫിനും ബി ജെ പിക്കും വോട്ട് ഗണ്യമായി കുറഞ്ഞു; എല്‍ ഡി എഫ് - ഐ എന്‍ എല്‍ സഖ്യം ആയിരത്തിലധികം വോട്ട് കഴിഞ്ഞതവണത്തേക്കാള്‍ അധികംനേടി

ഉദുമ: (www.kasargodvartha.com 29/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനും ബി ജെ പിക്കും വന്‍ വോട്ട് ചോര്‍ച്ച. കഴിഞ്ഞതവണത്തെക്കാള്‍ 3700 ഓളം വോട്ടിന്റെ നഷ്ടമാണ് യു ഡി എഫിന് ഉണ്ടായത്. അതേസമയം ബി ജെ പിക്ക് 2000 ത്തോളം വോട്ടുകള്‍ കുറഞ്ഞിരിക്കുകയാണ്. എല്‍ ഡി എഫ് - ഐ എന്‍ എല്‍ സംഖ്യം ആയിരത്തിലധികം വോട്ട് കഴിഞ്ഞതവണത്തേക്കാള്‍ അധികംനേടി കരുത്ത് തെളിയിച്ചു.

യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 1886 വോട്ടിന്റെ ഭൂരിപക്ഷം വോട്ടിനാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞതവണ പാദൂര്‍ കുഞ്ഞാമു ഹാജി 18498 വോട്ട് നേടിയപ്പോള്‍ ഷാനവാസിന് ഇത്തവണ 14986 വോട്ട്മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അതേസമയം കഴിഞ്ഞതവണ എല്‍ എഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി എം എ ലത്തീഫിന് 12,052 വോട്ട് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്നാല്‍ ഇത്തവണ എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുഞ്ഞി കളനാട് 13100 വോട്ടിന്റെ നേട്ടമുണ്ടാക്കി. കഴിഞ്ഞതവണ ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ബാബുരാജ് 6131 വോട്ട് നേടിയപ്പോള്‍ ബി ജെ പി ചിഹ്നത്തില്‍ വീണ്ടും മത്സരിച്ച ബാബുരാജിന് 4107 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.

കഴിഞ്ഞതവണ സ്വതന്ത്രന്‍മാര്‍ 600 ഓളം വോട്ടുകള്‍ പിടിച്ചിരുന്നു. ഉദുമ പഞ്ചായത്തില്‍ കഴിഞ്ഞതവണ 145 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന യു ഡി എഫിന് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. എല്‍ ഡി എഫ് ഉദുമ പഞ്ചായത്തില്‍മാത്രം 2286 വോട്ട് അധികംനേടി. ചെമ്മനാട് പഞ്ചായത്തിലും പള്ളിക്കര പഞ്ചായത്തിലും യു ഡി എഫിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതാണ് ഷാനവാസിന് മിന്നുന്ന വിജയം സാധ്യമാക്കിയത്. കഴിഞ്ഞതവണത്തേക്കാള്‍ 12 ശതമാനം വോട്ട് കുറഞ്ഞിട്ടും ഷാനവാസിന് ജയിക്കാന്‍ കഴിഞ്ഞത് പാദൂര്‍ കുടുംബത്തോട് വോട്ടര്‍മാരുടെ സ്‌നേഹവായ്പായാണ് വിലയിരുത്തപ്പെടുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞശേഷമുണ്ടായ കണക്കുകൂട്ടലില്‍ 2000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യു ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. ഏതാണ്ട് അതിനോട് അടുത്തുതന്നെ ഭൂരിപക്ഷം ഉണ്ടാക്കുകയും ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തത് യു ഡി എഫ് വലിയ വിജയമായി കാണുന്നു. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് പോളിംഗ് ശതമാനം കുറഞ്ഞത്. പോള്‍ചെയ്ത വോട്ടില്‍ യു ഡി എഫിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ പോളിംഗ് ശതമാനം കുറഞ്ഞതല്ല യു ഡി എഫിന്റെ വോട്ടര്‍മാര്‍ എത്താത്തതുകൊണ്ടാണ് യു ഡി എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേക്കാള്‍ കുറഞ്ഞതെന്നും ഒരു പ്രമുഖ യു ഡി എഫ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഉദുമ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫിനും ബി ജെ പിക്കും വോട്ട് ഗണ്യമായി കുറഞ്ഞു; എല്‍ ഡി എഫ് - ഐ എന്‍ എല്‍ സഖ്യം ആയിരത്തിലധികം വോട്ട് കഴിഞ്ഞതവണത്തേക്കാള്‍ അധികംനേടി

Keywords:  Vote leakage for UDF and BJP, Kasaragod, Udma, Election 2016, By election, Kerala, UDF Candidate, LDF, Candidate, NDA Candidate, Shanavas Padoor, Poling, Vote

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL