city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് നില ഇങ്ങനെ

ചെമ്മനാട് (www.kasargodvartha.com 29.07.2016): കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ നിയോജകമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിംഗ് നില ഇപ്രകാരം: ഷാനവാസ് പാദൂര്‍ (ഐ എന്‍ സി): വോട്ട് - 14986, മൊയ്തീന്‍കുഞ്ഞി കളനാട് (എല്‍ ഡി എഫ് - ഐ എന്‍ എല്‍) വോട്ട് - 13100. എന്‍ ബാബുരാജ് (ബി ജെ പി): വോട്ട് - 4107. ഷാനവാസ് പാദൂറിന്റെ ഭൂരിപക്ഷം - 1886. 72 പോളിംഗ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാരില്‍ 32193 പേര്‍ (61.61 ശതമാനം) ആണ് വോട്ട് രേഖപ്പെടുത്തിയത്.

 ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെണ്ണലിന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ നേതൃത്വം നല്‍കി. എ ഡി എം കെ അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  ഇ പി രാജ്‌മോഹന്‍,  പഞ്ചായത്ത് അസി ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എ ദേവയാനി എന്നിവരും സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും സംബന്ധിച്ചു. രാവിലെ എട്ടിന് വോട്ടെണ്ണല്‍് ആരംഭിച്ചു. 9.45 ഓടെ പൂര്‍ത്തിയായി. അഞ്ചു ടേബിളുകളിലായി 15 റൗണ്ടാണ് വോട്ടെണ്ണിയത്. ഉദുമ ഗ്രാമപഞ്ചായത്തും ചെമ്മനാട്, പള്ളിക്കര ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഉദുമ നിയോജകമണ്ഡലം.

ഉദുമ ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് നില ഇങ്ങനെ

Keywords:  Kasaragod, Udma, Election 2016, By election, Kerala, UDF Candidate, LDF, Candidate, NDA Candidate, Shanavas Padoor, Poling, Vote

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL