city-gold-ad-for-blogger
Aster MIMS 10/10/2023

ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് നാഷണല്‍ മിഷന്‍: ദേശീയ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 29/07/2016) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് മതപ്രബോധന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ഉദ്ഘാടനവും ദീര്‍ഘകാലം സ്ഥാപനത്തിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സെമിനാറും 2016 ഓഗസ്റ്റ് ഒന്നിന് മംഗളൂരു ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദക്ഷിണ കര്‍ണ്ണാടകയില്‍ നടക്കുന്ന നാഷണല്‍ മിഷന്‍ രാജ്യമൊട്ടാകെ കേരള മോഡല്‍ ദഅ്‌വാ സംവിധാനം രൂപപ്പെടുത്തുന്നതിന് പുറമെ ശ്രദ്ധേയമായി മാറിയ ബൈത്തുറഹ് മ പദ്ധതി പോലെയുള്ള പാര്‍പ്പിട പദ്ധതികളും മറ്റു ജീവകാരുണ്യ പദ്ധതികളും ലക്ഷ്യമാക്കും. നാഷണല്‍ മിഷന്‍ പ്രോഗ്രാമില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, മുന്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ എ റഹ് മാന്‍, കര്‍ണാടക വനം വകുപ്പ് മന്ത്രി വി രാമനാഥ റൈ, അബ്ദുല്‍ സമദ് സമദാനി, ഓണംപള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

ദേശീയതലത്തില്‍ നിന്നുള്ള നാലായിരം പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രതിനിധികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് നാഷണല്‍ മിഷന്‍: ദേശീയ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Keywords: Kasaragod, Inauguration, Mangalore, Shihab thangal, National Mission Programme, Seminar, College, President, Karnataka, Kerala, Shihab Thangal Center for Islamic studies National mission convention preparation.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL