വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്പോര്‍ട്ട് നേടിയ ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍
Jul 24, 2016, 08:59 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24.07.2016) വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പാസ്പോര്‍ട്ട് നേടിയ ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍. ചെറുവത്തൂര്‍ കാടങ്കോട്ടെ യൂസുഫിനെ(56)യാണ് ചന്തേര പോലീസ് അറസ്റ്റുചെയതത്. യൂസഫ് കാഞ്ഞങ്ങാട് ടൗണിലെ ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്‍സി വഴിയാണ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. യൂസുഫ് ചെറുവത്തൂരിലെ അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു. ഇതോടൊപ്പം നല്കിയ തിരിച്ചറിയല്‍ രേഖയില്‍ സംശയം തോന്നി ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യൂസുഫ് പാടങ്കോട് സ്കൂളില്‍ എട്ടാം ക്ലാസ് പഠിച്ചിട്ടില്ലെന്ന് വ്യക്തമായത്. യൂസുഫ് പാസ്പോര്‍ട്ട് അപേക്ഷയില്‍ സമര്‍പ്പിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഈ രജിസ്റ്റര്‍ നമ്പരില്‍ വിശ്വംഭരന് എന്നയാളാണ് സ്കൂളില്‍ പഠിച്ചതെന്ന് വ്യക്തമായി. 1969 ല്‍ കാടങ്കോട് സ്കൂളില്‍ പഠിച്ചുവെന്നാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
പോലീസ് അന്വേഷണത്തില്‍ യൂസുഫ് ഈ സ്കൂളില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ യൂസുഫിനെ അറസ്റ്റുചെയ്യുകയും പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയ കാഞ്ഞങ്ങാട്ടെ ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഇവിടെ നിന്നും വ്യാജ രേഖകളുണ്ടാക്കാനുപയോഗിച്ച കമ്പ്യൂട്ടറും സീലുകളും നിരവധി പാസ്പോട്ട്, മാര്യേജ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും, സര്‍ട്ടിഫിക്കറ്റില്‍ പതിക്കാനുപയോഗിക്കുന്ന വ്യാജ എംബ്ലവും പിടിച്ചെടുത്തിട്ടുണ്ട്.
ഇത് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. ട്രാവല്‍സ് റെയ്ഡില്‍ ലഭിച്ച വ്യാജ രേഖകള്‍ സംബന്ധിച്ച കേസ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്തേര എസ് ഐ അനൂപ്കുമാര്‍, അഡീഷണല്‍ എസ്ഐ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
(UPDATED)
Keywords: Kasaragod, Kerala, Cheruvathur, Fake document, Passport, arrest, Kanhangad, DYSP, Police, New World Travel Agency, School Certificate.