city-gold-ad-for-blogger
Aster MIMS 10/10/2023

അതിവേഗ റെയില്‍പാത: കാസര്‍കോടിനോടുള്ള അവഗണനയ്‌ക്കെതിരെ ഗര്‍ജിക്കണമെന്ന് ഫ്രാക്ക്; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 25/07/2016) അതിവേഗ റെയില്‍ പാതയുടെ സാധ്യതാ പഠനം കണ്ണൂര്‍ വരെ മാത്രമായി ചുരുക്കി കേന്ദ്ര സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍കോട് പ്രതിഷേധം ശക്തമായി. അവഗണനക്കെതിരെ കാസര്‍കോട്ടുകാരുടെ ഗര്‍ജനമാണ് ഉണ്ടാകേണ്ടതെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ കാസര്‍കോട് (FRAK) യോഗം വ്യക്തമാക്കി.  www.kasargodvartha.com

അവഗണനക്കെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനും സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനും രൂപരേഖ തയ്യാറാക്കി. കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ ശക്തമായ താക്കീതാണ് യോഗത്തില്‍ ഉയര്‍ന്നത്. കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഉദ്ഘാടകനായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ ആവശ്യപ്പെട്ടു.

മാസങ്ങള്‍ക്ക് മുമ്പ് അതിവേഗ റെയില്‍പാതയുടെ പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി ഒരു ബുക്ക് ലെറ്റ് ജന പ്രതിനിധികള്‍ക്കായി ഇറക്കിയിരുന്നു. ഇതില്‍ കണ്ണൂരില്‍ നിന്നുമാണ് അതിവേഗ റെയില്‍പാത ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബുക്ക് ലെറ്റില്‍ കണ്ട കണ്‍സള്‍ട്ടന്റായ ജോണ്‍ മാത്യുവിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് കാസര്‍കോട്ട് ആവശ്യത്തിന് സ്ഥലമില്ലാത്തത് കൊണ്ടാണ് പാത കണ്ണൂരില്‍ നിന്നും ആരംഭിക്കുന്നതെന്നാണ്. ഇതു സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ഇത് ആരാണ് തീരുമാനിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. www.kasargodvartha.com

വെറും കണ്‍സള്‍ട്ടന്‍സി റിപോര്‍ട്ടിന്റെ പേരില്‍ മാത്രം കാസര്‍കോടിനെ അവഗണിക്കില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോടിനെയും ഉള്‍പെടുത്തുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇ്‌പ്പോള്‍ ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സ്ഥിതിയുണ്ടായതോടെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. അവഗണനക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോടിനോടുള്ള അവഗണന മരണം വരെ നിലനില്‍ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.പി ജയരാജന്‍ പറഞ്ഞു. ഇതു തന്നെയാണ് ഇപ്പോള്‍ അതിവേഗ പാതയിലും ഉണ്ടായിരിക്കുന്നത്.  www.kasargodvartha.com ഇതിനെതിരെ കൃത്യമായ കര്‍മ പദ്ധതികളോടെ മുന്നോട്ട് പോകാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിലെ മാലിന്യങ്ങളെയെല്ലാം തള്ളുന്ന സ്ഥലമായ കാസര്‍കോടിന് നല്ലതൊന്നും ഭരണാധികാരികള്‍ നല്‍കുന്നില്ല. കാസര്‍കോട് ജില്ല രൂപീകരിക്കാന്‍ വേണ്ടിയുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് തുല്യമായ പ്രതിഷേധമാണ് ഉയരേണ്ടതെന്ന് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. പഠന റിപോര്‍ട്ടില്‍ ഒരു ജില്ലയെ മാത്രം ഒഴിവാക്കിക്കൊണ്ട് എങ്ങനെ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. വ്യവസായം, റോഡ്, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയോടും കടുത്ത അവഗണനയാണ് കാട്ടുന്നത്.  www.kasargodvartha.com ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രതികരിക്കണം. അതിവേഗ റെയില്‍പാത കാസര്‍കോട് ജില്ലയില്‍ നിന്നോ അതോ മംഗളൂരുവില്‍ നിന്നോ തുടങ്ങണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യമാണെങ്കില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവഗണനക്കെതിരെ കാസര്‍കോട് നഗരസഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം പറഞ്ഞു. അതിവേഗ റെയില്‍വേ അവഗണനക്കെതിരെ കാസര്‍കോട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ബീഫാത്വിമ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.  www.kasargodvartha.com

എല്ലാ ചിന്തകള്‍ക്കും അതീതമായി ഈ അവഗണനെക്കിരെ രാഷ്ട്രീയ താത്പര്യം മറന്ന് ഒന്നിക്കണമെന്ന് കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ സാഹചര്യം മാറിയെങ്കിലും അവഗണന അവസാനിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഓമന രാമചന്ദ്രന്‍ വ്യക്തമാക്കി.  www.kasargodvartha.com

അവഗണനക്കെതിരെ കാസര്‍കോട്ടുകാരുടെ ഗര്‍ജനമാണ് ഇനി ഉണ്ടാകേണ്ടതെന്ന് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം.ടി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. കാസര്‍കോടിനോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് അതിവേഗ റെയില്‍വേ പദ്ധതിയില്‍ കണ്ടത്. ഉദ്യോഗസ്ഥ തലങ്ങളില്‍ ശിക്ഷാനടപടിക്ക് ഇരയാകുന്നവരെ മാറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും കാസര്‍കോടിനെ കാണുന്നത്.  www.kasargodvartha.com കര്‍ണാടക ലയനവാദം കാസര്‍കോട്ട് ഉയരാനിടയായതു പോലും ഇത്തരം അവഗണന കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവഗണനക്കെതിരെ പുതിയതലമുറയുടെ പ്രതിഷേധം എങ്ങനെയായിരിക്കുമെന്ന് വരുംകാലങ്ങളില്‍ പ്രവചിക്കാന്‍ കഴിയില്ല. കേരളത്തിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമായ, ടൂറിസത്തിന്റെ പറുദീസയായ വലിയപറമ്പിനോട് കടുത്ത അവഗണനയാണ് ബന്ധപ്പെട്ടവര്‍ കാട്ടുന്നത്. വലിയപറമ്പ് വിനോദ സഞ്ചാര കേന്ദ്രം തിരുവനന്തപുരം ജില്ലയിലോ മറ്റോ ആണെങ്കില്‍ വലിയ വികസനം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നമ്മുടെ മണ്ണ് വടക്കേ അറ്റത്ത് ആയത് കൊണ്ടാണോ ഈ അവഗണനയെന്നും അദ്ദേഹം ചോദിച്ചു.  www.kasargodvartha.com

മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് യോഗം തുടങ്ങുന്നതിനു മുമ്പ് തന്നെയെത്തി എല്ലാ വിധ പിന്തുണയും അറിയിച്ചു മടങ്ങി. തിരുവനന്തപുരത്ത് പോകാനുള്ളത് കൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മടങ്ങിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ശ്യാം കുമാര്‍, കെ യു ഡബ്ല്യു ജെ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ്, പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം, വൈസ് പ്രസിഡണ്ട് ടി എ ഷാഫി, മാഹിന്‍ കേളോട്ട്, എ കെ ശ്യാമ പ്രസാദ്, കെ ബി മുഹമ്മദ് കുഞ്ഞി, ആര്‍ പ്രശാന്ത് കുമാര്‍, സി എം എ ജലീല്‍, ഇ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രാക് ജനറല്‍ സെക്രട്ടറി ജി ബി വത്സന്‍ സ്വാഗതവും സെക്രട്ടറി അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, തൃക്കരിപ്പൂര്‍ എം എല്‍ എ എം. രാജഗോപാല്‍, ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ തുടങ്ങിയവരുള്‍പെടെ മറ്റു നേതാക്കളും പുതിയ ആക്ഷന്‍ കമ്മിറ്റിക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.  www.kasargodvartha.com

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ചെയര്‍മാനും ജി.ബി വത്സന്‍ മാസ്റ്റര്‍ കണ്‍വീനറുമായുള്ള 101 അംഗ ആക്ഷന്‍ കമ്മിറ്റിയെയാണ് യോഗം തിരഞ്ഞെടുത്തത്. ഭാവി പരിപാടികള്‍ പുതിയ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കും.  www.kasargodvartha.com

അതിവേഗ റെയില്‍പാത: കാസര്‍കോടിനോടുള്ള അവഗണനയ്‌ക്കെതിരെ ഗര്‍ജിക്കണമെന്ന് ഫ്രാക്ക്; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

Keywords:  Kasaragod, Kerala, Committee, Press Club, Leader, Express Railway, Minister, MLA, AGC Basheer, Inaugurates, FRAK (Federation of Residents Association), Express Railway issue: FRAK Action committee formed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL