city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കരിപ്പൂരില്‍ സിപിഎം വിമതര്‍ കൂട്ടത്തോടെ സിപിഐയിലേക്ക് പോകാനൊരുങ്ങുന്നു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/07/2016) തൃക്കരിപ്പൂരില്‍ സിപിഎം വിമതര്‍ കൂട്ടത്തോടെ സിപിഐയിലേക്ക് പോകാനൊരുങ്ങുന്നു. സിപിഎം നേതൃത്വത്തിന്റെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് നിരവധി പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ഓഗസ്റ്റില്‍ തൃക്കരിപ്പൂരില്‍ സ്വീകരണ പൊതുയോഗം സംഘടിപ്പിക്കാനും മന്ത്രിമാരുള്‍പെടെയുള്ളവരെ പങ്കെടുപ്പിക്കാനും സിപിഐ നേതൃത്വം തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

സിപിഎം ലോക്കല്‍ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സജീവ പ്രവര്‍ത്തകരുള്‍പെടെ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ലോക്കല്‍ നേതാവിനെതിരെ നിരവധി ആരോപണങ്ങളാണ് വിമവിഭാഗം ഉന്നയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഒരു വിഭാഗവും പ്രതിഷേധത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും അകന്നുനില്‍ക്കുന്നവരെ പാര്‍ട്ടിയുമായി  വീണ്ടും അടുപ്പിക്കുന്നതിന് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനുള്‍പെടെയുള്ള നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ലോക്കല്‍ നേതൃത്വത്തിന്റെ പിടിവാശി കാരണം അകന്നുനില്‍ക്കുന്നവരെ അടുപ്പിക്കാന്‍ കഴിഞ്ഞില്ല.

ഏരിയാ കമ്മിറ്റിയുടെ ഇടപെടലും കാര്യക്ഷമമായിരുന്നില്ലെന്ന അഭിപ്രായവും വിമതര്‍ ഉന്നയിക്കുന്നു. നേരത്തെ പുത്തിലോട്ട് അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ സ്ഥിതിവിശേഷം ഉണ്ടായിരുന്നു. പുത്തിലോട്ട് വലിയൊരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി സിപിഐയില്‍ ചേര്‍ന്നിരുന്നു. സിപിഐ നേതൃത്വത്തില്‍ നിന്നും അനുകൂല മറുപടി ലഭിച്ചതോടെയാണ് ഇപ്പോള്‍ വിമതവിഭാഗം സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആലോചന നടത്തിവരുന്നത്.
തൃക്കരിപ്പൂരില്‍ സിപിഎം വിമതര്‍ കൂട്ടത്തോടെ സിപിഐയിലേക്ക് പോകാനൊരുങ്ങുന്നു
Keywords:  Trikaripur, Kasaragod, Kerala, CPI, CPM, CPM rebels, Problems, :Leaders, Committee, CPM rebels to join CPI.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL