കാഞ്ഞങ്ങാട് തോയമ്മലില്‍ സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം: 12 പേര്‍ക്കെതിരെ കേസ്
Jul 27, 2016, 10:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/07/2016) കാഞ്ഞങ്ങാടിനടുത്ത് തോയമ്മലില്‍ കഴിഞ്ഞദിവസമുണ്ടായ സി പി എം - കോണ്‍ഗ്രസ് സംഘട്ടനവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലസീ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തോയമ്മലിലെ സന്തോഷ് കുമാറിനെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ രൂപേഷ്, ഹരീഷ്, നിഥിന്, അനീഷ്, അര്ജുന്, അഭിജിത്ത്, രാജേഷ് തുടങ്ങിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും സി പി എം പ്രവര്‍ത്തകനായ രൂപേഷിനെ അടിച്ച് പരിക്കേല്പിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ് കുമാര്‍, സുനില്‍, ശ്രീജേഷ്, ഷാജി, ആദര്‍ശ് എന്നിവര്‍ക്കെതിരേയുമാണ് കേസ്.
കഴിഞ്ഞദിവസം രാത്രിയാണ് തോയമ്മലില്‍ സി പി എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Clash, Case, Kanhangad, CPM, Congress, Kerala, Congress CPM clash: case against 12