city-gold-ad-for-blogger
Aster MIMS 10/10/2023

16 കാരി തൂങ്ങിമരിച്ച നിലയില്‍; മാതാപിതാക്കള്‍ക്ക് തന്നോട് സ്‌നേഹമില്ലെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി

കുന്താപൂര്‍: (www.kasargodvartha.com 24/07/2016) 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരനും മന്താര്‍ത്ഥി യക്ഷഗാന മേളയിലെ ഗായകനുമായ ഗണേശ് ഷെട്ടിയുടെ മകള്‍ പ്രഗതി ഷെട്ടി (16)യെയാണ് കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊറാര്‍ജി സ്‌കൂളില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കി ബിദ്കല്‍കട്ടെ പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ കൊമേഴ്‌സിന് പഠിച്ചുവരികയായിരുന്നു പ്രഗതി. 'എന്റെ ബന്ധുക്കള്‍ക്ക് എന്നോട് സ്‌നേഹമില്ല, എന്നെക്കാള്‍ ഇഷ്ടം എന്റെ ഇളയ സഹോദരിയോടാണ്, ഞാന്‍ മൊറാര്‍ജി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം ആരും കാര്യമായി എന്റെയടുത്ത് വന്നില്ല, കുടുംബം എന്നെ സ്‌നേഹിക്കുന്നില്ലെങ്കില്‍ ഞാന്‍ എന്തിന് ജീവിക്കണം' എന്ന് എഴുതിവെച്ച കുറിപ്പ് കിടപ്പുമുറിയില്‍ നിന്നും കണ്ടെടുത്തു.

വിവരമറിഞ്ഞ് കോട്ട പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
16 കാരി തൂങ്ങിമരിച്ച നിലയില്‍; മാതാപിതാക്കള്‍ക്ക് തന്നോട് സ്‌നേഹമില്ലെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി

Keywords:  Mangalore, suicide, Parents, 16-year-old girl ends life, lack of love from family blamed in death note, College student, Hanging, Bedroom, Death note, Extreme step, Did not get sufficient love, Family.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL