city-gold-ad-for-blogger
Aster MIMS 10/10/2023

പര്‍ദ്ദ ധരിച്ച് ബസില്‍ സ്വര്‍ണ്ണം കവര്‍ന്ന മൂന്ന് യുവതികള്‍ റിമാന്‍ഡില്‍; രണ്ട് കവര്‍ച്ചകള്‍ക്ക് കൂടി തുമ്പായി

ബദിയടുക്ക: (www.kasargodvartha.com 18.06.2016) പര്‍ദ്ദ ധരിച്ച് ബസ് യാത്രക്കാരുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മൂന്ന് തമിഴ് നാടോടി യുവതികളെ അറസ്റ്റ് ചെയ്തതോടെ ബദിയടുക്ക ഭാഗത്തെ മറ്റ് രണ്ട് കവര്‍ച്ചകള്‍ക്ക് കൂടി തുമ്പായി. തമിഴ് നാട് മേട്ടുപാളയത്തെ ലക്ഷ്മി(34), അയ്യമ്മ(28), മുരുകമ്മ(26) എന്നിവരാണ് അറസ്റ്റിലായത്.

ഉപ്പിനങ്കാടി വീരന്തടുക്കയിലെ വെങ്കിടേശ്വരിയുടെ ഏഴ് പവന്‍ സ്വര്‍ണ്ണം ബദിയടുക്ക- പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ നിന്നും കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സംശയ സാഹചര്യത്തില്‍ പര്‍ദ്ദയണിഞ്ഞ് കണ്ട മൂവരെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ബദിയടുക്ക ഭാഗത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബസില്‍ നടന്ന മറ്റ് രണ്ട് കവര്‍ച്ചകള്‍ക്ക് പിന്നിലും ഇതേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.

ഹോട്ടല്‍ ജീവനക്കാരിയായ രേഖയുടെ ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഉദുമ സ്വദേശിനിയുടെ 70,000 രൂപയും കവര്‍ന്ന കേസ് പോലീസ് അന്വേഷിച്ച് വരികയാണ്. വെള്ളിയാഴ്ച ബദിയടുക്കയില്‍ പര്‍ദ്ദയണിഞ്ഞ മൂന്ന് സ്ത്രീകള്‍ പാന്‍മസാല ഉപയോഗിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ട്രാഫിക് പോലീസുകാരനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം കാഞ്ഞങ്ങാട്. സബ്ജയിലിലേക്ക് മാറ്റി.

പര്‍ദ്ദ ധരിച്ച് ബസില്‍ സ്വര്‍ണ്ണം കവര്‍ന്ന മൂന്ന് യുവതികള്‍ റിമാന്‍ഡില്‍; രണ്ട് കവര്‍ച്ചകള്‍ക്ക് കൂടി തുമ്പായി

Keywords: Kasaragod, Badiyadukka, Bus, Arrest, Stolen, Passengers, Police, Friday, Hotel, Uduma, Traffic Police.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL